| Tuesday, 9th December 2025, 6:58 pm

ആസിഫുമായുള്ള സൗഹൃദം എന്റെ കരിയറിന് ഗുണം ചെയ്തു; ആ സിനിമ എഴുതുമ്പോള്‍ മനസില്‍ ആസിഫ് മാത്രമായിരുന്നു: ദിന്‍ജിത്ത് അയ്യത്താന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയുമായുള്ള സൗഹൃദമാണ് തന്റെ കരിയറില്‍ കക്ഷി അമ്മിണിപ്പിള്ളയും കിഷ്‌കി ന്ധാകാണ്ഡവും സംഭവിക്കാന്‍ ഇടയായതെന്നാണ് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍.

ഒരു ഫുട്‌ബോള്‍ കഥയുമായാണ് താന്‍ ആസിഫിനെ ആദ്യം കാണാന്‍ പോയതെന്നും ആ കഥ ആസിഫിന് ഇഷ്ടമായെങ്കിലും പ്രൊജക്ട് നടന്നില്ലെന്നും ദിന്‍ജിത്ത് ഓര്‍ത്തെടുത്ത് പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയും കിഷ്‌കിന്ധാകാന്ധം ഷൂട്ടില്‍, ആസിഫും വിജയരാഘവനും കിഷ്‌കിന്ധാകാണ്ഡം സിനിമാരംഗത്തില്‍
Photo: ദിന്‍ജിത്ത് അയ്യത്താന്‍/Instagram Page

‘എന്നാല്‍, അതിനകം ആസിഫുമായി എനിക്ക് നല്ലൊരു സൗഹൃദമുണ്ടായി. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ അതേ അര്‍ഥത്തില്‍ മനസിലാക്കാനും കൂടെ നില്‍ക്കാനും കഴിയുന്ന നല്ലൊരു സുഹൃത്ത്. കക്ഷി അമ്മിണിപ്പിള്ളയുടെ കഥ വന്നപ്പോള്‍ ആസിഫിന് അത് വളരെ ഇഷ്ടമായി. പെട്ടെന്ന് തന്നെ അത് ചെയ്യാമെന്ന് ആസിഫ് പറഞ്ഞതാണ് ആ സിനിമയുടെ പിറവിയിലെത്തിയത്.

കിഷ്‌കിന്ധാ കാണ്ഡം എഴുതുമ്പോഴും ഞങ്ങളുടെ മനസില്‍ ആസിഫ് തന്നെയാണുണ്ടായിരുന്നത്. കഥാപാത്രത്തിനുവേണ്ടി അങ്ങേയറ്റം പരിശ്രമിക്കാന്‍ ആസിഫ് കാണിക്കുന്ന ആത്മാര്‍ത്ഥ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഗുണവും സഹായവും ചെയ്തിരുന്നു, ‘ ദിന്‍ജിത്ത് പറഞ്ഞു.

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളം ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് ദിന്‍ജിത്ത് അയ്യത്താന്‍. കക്ഷി അമ്മിണി പിള്ള എന്ന സിനിമയലൂടെ കരിയര്‍ തുടങ്ങിയ ദിന്‍ജിത്ത് കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ ശ്രദ്ധേയനായി. അടുത്തിടെ തിയേറ്ററുകളില്‍ എത്തിയ എക്കോയും തിയേറ്ററില്‍ വന്‍ വിജയം നേടി.

Content Highlight: Dinjith Ayyathan says friendship with Asif Ali has benefited his career a lot

We use cookies to give you the best possible experience. Learn more