| Thursday, 12th February 2026, 3:40 pm

സഞ്ജു ഒരു സൂപ്പര്‍ സ്റ്റാറാണ്; പ്രശംസയുമായി ദിനേഷ് കാര്‍ത്തിക്

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പില്‍ രണ്ടാം മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. നമീബിയക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ കളത്തില്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം ആശുപത്രിയിലായിരുന്നു. ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിങ് പൊസിഷനില്‍ തിരിച്ചെത്തുമെന്നാണ് സൂചന.

ഇപ്പോള്‍ സഞ്ജുവിനെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. സമീപകാലത്തെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ലെങ്കിലും സഞ്ജുവിലെ താരത്തെ കുറച്ചുകാണാന്‍ കഴിയില്ലെന്ന് കാര്‍ത്തിക് പറഞ്ഞു സഞ്ജു സൂപ്പര്‍ സ്റ്റാറാണെന്നും കാര്‍ത്തിക് പറഞ്ഞു. ക്രിക്ബസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമീപകാലത്തെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ലെങ്കിലും, സഞ്ജുവിലെ താരത്തെ കുറച്ചുകാണാന്‍ കഴിയില്ല. 2024ല്‍ അവന്‍ നടത്തിയ മികച്ച പ്രകടനങ്ങളിലൂടെയാണ് ഈ അവസരം സഞ്ജു നേടിയെടുത്തത്. അവന്‍ ഒരു സൂപ്പര്‍സ്റ്റാറാണ്, രാജ്യത്തുടനീളം വലിയൊരു ആരാധകവൃന്ദമുണ്ട്,’ കാര്‍ത്തിക് പറഞ്ഞു.

കിവീസിന് എതിരെയുള്ള പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഏഷ്യാ കപ്പില്‍ നഷ്ടമായ ഓപ്പണിങ് സ്ഥാനം തിരിച്ചുകിട്ടിയ പരമ്പരയിലാണ് താരത്തിന്റെ മോശം പ്രകടനം. ഈ പരമ്പരയില്‍ താരം അഞ്ച് മത്സരങ്ങളില്‍ നിന്ന് 46 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 24 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് എതിരാളി ഇഷാന്‍ കിഷന്‍ പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് നടത്തിയത്. കാര്യവട്ടം സ്റ്റേഡിയത്തിലെ സെഞ്ച്വറിക്ക് പുറമെ ഒരു അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് താരം നേടിയത് 215 റണ്‍സാണ്. ലോകകപ്പില്‍ നമീബിയക്കെതിരെ ഇഷാന്‍ കിഷന്‍- സഞ്ജു സഖ്വമാകും ഓപ്പണിങ്ങില്‍ ഇറങ്ങുക.

Content Highlight: Dinesh Kartik Talking About Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more