ശ്രീലങ്കയ്‌ക്കെതിരായ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ താരം ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ദേവ്ദത്ത് പടിക്കലിന്റേത് മികച്ചൊരു ഇന്നിങ്‌സായിരുന്നുവെന്നും ഭാവിയില്‍ ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ പടിക്കലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
‘ദേവ്ദത്ത് പടിക്കലിന്റേത് മികച്ചൊരു ഇന്നിങ്‌സായിരുന്നു. അത് കാണാന്‍ തന്നെ വളരെ മനോഹരമായിരുന്നു. അദ്ദേഹത്തെ കാണുമ്പോള്‍ എനിക്ക് ഏറെ സന്തോഷിക്കുന്നു. ഇനി ടീം ഇന്ത്യ അദ്ദേഹത്തിന് സ്ഥിരമായി അവസരങ്ങള്‍ നല്‍കുകയും ടെസ്റ്റ് ക്രിക്കറ്റില്‍ ഈ ബാറ്റിങ് പൊസിഷനില്‍ തന്നെ തുടരുകയും വേണം.
വലിയ കഴിവുള്ള താരമാണ് അദ്ദേഹം. ഭാവിയില്‍ ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദേവ്ദത്ത് പടിക്കല്‍ ടീം ഇന്ത്യയിലെ സ്ഥിരസാന്നിധ്യമായി മാറുന്നത് കാണാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് ഇന്ത്യ നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് തുടരുന്നത് സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. നിലവില്‍ 178 പന്തുകള്‍ നേരിട്ട് ഒരു സിക്സും 12 ഫോറും ഉള്‍പ്പെടെ 131 റണ്‍സ് നേടിയാണ് താരം ക്രീസില്‍ നില്‍ക്കുന്നകത്. പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്.
യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ലാഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, ദിനേശ് ചണ്ഡിമല്‍, കമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണാല്‍ ദിനുഷ, നിരോഷന്‍ ഡിക്‌വെല്ല (വിക്കറ്റ് കീപ്പര്‍), കേശാര നുവന്ത, പ്രബാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ
Content Highlight: Dinesh Karthik Praises Devdutt Padikkal