2027-ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടമാകുന്ന നാല് പേസർമാരിൽ ഒരാൾ ഗുർനൂർ ബ്രാർ ആയിരിക്കുന്നെന്ന് കരുതുന്നതായി മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് കരുതുന്നു.
ഗുർനൂർ ബ്രാർ
പ്രസിദ് കൃഷ്ണ, നിലവിൽ ടീമിന് പുറത്തുള്ള പേസ് ജോഡികളായ ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരെയും കാർത്തിക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ദിനേശ് കാർത്തിക് ഇത്തരമൊരു കാര്യം പങ്കുവെച്ചത്.
പ്രസിദ് കൃഷ്ണ
‘പ്രസിദ് കൃഷ്ണ കൃഷ്ണയുടെ പ്രകടനം അവർ കൃത്യമായി വിലയിരുത്തും. ഗുർണൂർ ബ്രാറിന് കഴിവ് ഉണ്ടെങ്കിലും അദ്ദേഹം കൂടുതൽ റൺസ് വഴങ്ങുന്നുണ്ട്. ഷമി വളരെ നല്ല ബൗളറാണ്. ഭുവനേശ്വർ ഇപ്പോഴും നന്നായി കളിക്കുന്നുമുണ്ട്. പക്ഷെ അഗാർക്കർ പോയാൽ പോലും ഇന്ത്യ ഇനി ഇവരെ തിരിച്ചെടുക്കുമോ എന്ന് സംശയമാണ്,’ കാർത്തിക് പറഞ്ഞു.
മുഹമ്മദ് ഷമി
ഇന്ത്യയ്ക്കായി ഏകദിനത്തിൽ ഈ വർഷം അരങ്ങേറ്റം കുറിച്ച താരമാണ് ബ്രാർ. ഒമ്പത് മത്സരങ്ങൾ കളിച്ചെങ്കിലും അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അദ്ദേഹം 14 വിക്കറ്റുകൾ നേടിയിട്ടുണ്ട്. എന്നാൽ 41.50 എന്ന മോശം ശരാശരിയും 7.17 ഇക്കണോമിയുമാണ് ബ്രാറിനുള്ളത്.
അതേസമയം, ഇന്ത്യൻ ഏകദിന ടീമിൽ സ്ഥിരമായി ഇടം നേടുന്ന താരമാണ് പ്രസിദ്. 5.97 എന്ന ഇക്കോണമിയും 27.09 എന്ന ശരാശരിയുമാണ് പ്രസീദിനുള്ളത്. 2025-ൽ യു.എ.ഇയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഷമി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.
ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത് 2022 നവംബർ 22-ന് ന്യൂസിലൻഡിനെതിരെ നടന്ന ടി-20 മത്സരത്തിലാണ്.
എന്നാൽ ഹോങ് കോങ് സിക്സസിന്റെ പുതിയ പതിപ്പില്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയെ നയിക്കാൻ ഒരുങ്ങുകയാണ്.
Content Highlights: Dinesh Karthik talks about the four bowlers in Indian team.