ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 246 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. രണ്ട് വിക്കറ്റ് നേടി ബുംറയും ഒരു വിക്കറ്റ് നേടി വാഷിങ്ടണ്‍ സുന്ദറും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ക്യാപ്റ്റന്‍ ടോം ലാഥം (8), ഹെന്റി നിക്കോള്‍സ് (22) എന്നിവരെയാണ് ബുംറ പുറത്താക്കിയത്.
എന്നിരുന്നാലും ടെസ്റ്റ് പരമ്പരയിലെ ബുംറയുടെ മൊത്തം പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ആദ്യ മത്സരത്തില്‍ ബുംറ ശരാശരി പ്രകടനം മാത്രമാണ് നടത്തിയതെന്നും വിക്കറ്റുകള്‍ നേടാന്‍ കഴിയുന്ന പന്തുകള്‍ ബുംറയ്ക്ക് എറിയാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ബുംറയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും കാണാനുണ്ടെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഈ പരമ്പരയില്‍ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ മാത്രമാണ് അദ്ദേഹം ശരാശരി നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെച്ചതെന്ന് പറയേണ്ടിവരും. അതിനുശേഷം കാര്യങ്ങള്‍ അദ്ദേഹത്തിന് അല്‍പ്പം പ്രയാസകരമായി. സാധാരണ നമ്മള്‍ കാണുന്ന ബൗളിങ് നിരയുടെ നേതാവായിരുന്നില്ല അദ്ദേഹം. മറിച്ച്, നാല് ബൗളര്‍മാരില്‍ ഒരാള്‍ മാത്രമായി തോന്നി.
പതിവായി വിക്കറ്റുകള്‍ വീഴ്ത്താന്‍ സഹായിക്കുന്ന പന്തുകള്‍ എറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. തീര്‍ച്ചയായും അദ്ദേഹത്തിന്റെ വേഗതയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇന്ത്യ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്.
ബുംറയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും കാണാനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ന് അദ്ദേഹം തന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നില്ല. എന്നിട്ടും രണ്ട് വിക്കറ്റുകള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കി വിക്കറ്റ് നേടാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പന്തുകള്‍.
ബാറ്റര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച പന്തുകളായിരുന്നില്ല അവ. അതിനാല്‍ ബുംറയുടെ പ്രകടനത്തെ അമിതമായി പുകഴ്‌ത്തേണ്ടതില്ല. എന്നാല്‍ ഇന്ന് അദ്ദേഹം കൂടുതല്‍ മികച്ച ലെങ്ത്തില്‍ പന്തെറിഞ്ഞു,’ മൂന്നാം ദിനത്തിലെ കളിക്ക് ശേഷം ക്രിക്ബസിനോട് ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്ത ധ്രുവ് ജുറേലാണ്. 170 പന്തില്‍ 88 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നില്ല.
കിവീസിന് വേണ്ടി കൈല്‍ ജാമിസണ്‍ നാല് വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ മാറ്റ് ഹെന്റി, നഥാന്‍ സ്മിത്, ജേക്കബ് ഡഫി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡ് 356 റണ്‍സാണ് നേടിയത്. 89 റണ്‍സ് നേടിയ ടോം ബ്ലണ്ടലാണ് കിവീസിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ ടോം ലാതം 128 പന്തില്‍ 59 റണ്‍സും 36 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സും സ്‌കോര്‍ ഉയര്‍ത്തി.
Content Highlight: Dinesh Karthik Talking About Jasprit Bumrah