വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുലിനെ പ്രശംസിച്ച് ദിനേശ് കാര്‍ത്തിക്. രാഹുല്‍ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയ രീതിയും സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്തരീതിയും ശ്രദ്ധേയമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.
ആദ്യ രണ്ട് ഏകദിനങ്ങളിലും പരിശീലനം നടത്തിയിരുന്നെങ്കിലും രാഹുലിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ലെന്നും എന്നാല്‍ താരത്തിന്റെ അനുഭവസമ്പത്തുകൊണ്ട് മികച്ച പ്രകടനമാണ് താരം നടത്തിയതെന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടി.
കെ.എല്‍. രാഹുല്‍
‘അദ്ദേഹം ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയ രീതിയും സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്ത രീതിയും ഏറെ മികച്ചതായിരുന്നു. ഓരോ ദിവസവും മറ്റൊരാള്‍ മികച്ച പ്രകടനം നടത്തുന്നത് കാണുമ്പോഴും, ഏറെ നാളുകള്‍ക്ക് ശേഷം ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമ്പോഴുമെല്ലാം തനിക്കും കളത്തിലിറങ്ങി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉണ്ടാകും.
ആദ്യ രണ്ട് ഏകദിനങ്ങളിലും പരിശീലനം നടത്തിയിരുന്നെങ്കിലും അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ചിലപ്പോള്‍ താരങ്ങള്‍ക്ക് അമിത ആവേശം ഉണ്ടാകുകയും തുടക്കത്തില്‍ തന്നെ ചെറിയ പിഴവുകള്‍ വരുത്തുകയും ചെയ്യാം. എന്നാല്‍ കെ.എല്‍. രാഹുലിന്റെ അനുഭവസമ്പത്ത് ഇവിടെ പ്രകടമായി,’ ക്രിക്ക് ബസില്‍ നടന്ന ചര്‍ച്ചയില്‍ ദിനേശ് കാര്‍ത്തിക് പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് കെ.എല്‍. രാഹുലും രോഹിത് ശര്‍മയുമാണ്. മധ്യനിരയില്‍ നിന്ന് 87 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 129 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. നേരിട്ട 80ാം പന്തിലായിരുന്നു രാഹുല്‍ തന്റെ ഒമ്പതാം ഏകദിന സെഞ്ച്വറി നേടിയത്. ഇത് താരത്തിന്റെ ഒമ്പതാം ഏകദിന സെഞ്ച്വറിയാണ്.