ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി തിരിച്ചു വരേണ്ട സമയമാണിതെന്ന് മുന്‍ കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു. രാഹുല്‍ ഗാന്ധി കോണ്‍സിനെ മുന്നില്‍ നിന്ന് നയിക്കേണ്ട സമയമാണിതെന്നാണ് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഉയര്‍ന്ന നേതൃനിരയില്‍ വലിയ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ രാഹുല്‍ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും ശ്രമിക്കേണ്ട സമയമാണിത്. എന്തായാലും ഇത് പോലെ നമുക്ക് പോവാനാവില്ലെന്നും ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് ശേഷമാണ് ദിനേഷ് ഗുണ്ടുറാവുവിന്റെ പ്രതികരണം. സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ 20 കോണ്‍ഗ്രസ് എം.എല്‍.എമാരും രാജിവെച്ചിരുന്നു.
നേരത്തെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയ രോഷമാണ് സൃഷ്ടിച്ചത്. കോണ്‍ഗ്രസ് ആസ്ഥാനത്തെ ജ്യോതിരാദിത്യ സിന്ധ്യയുടെ ബോര്‍ഡ് അഴിച്ചു തകര്‍ത്താണ് ഒരു പ്രവര്‍ത്തകന്‍ തന്റെ രോഷം തീര്‍ത്തത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ