| Sunday, 16th August 2026, 9:54 pm

ബുദ്ധിയുള്ളവരായിരിക്കുക, അന്ധഭക്തരാവാതിരിക്കുക; പ്രധാനമന്ത്രിയുടെ ദിമാഗി നക്സൽ പരാമർശത്തിൽ പ്രകാശ് രാജ്

റെന്വര്‍ പി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ ദിമാഗി നക്സലുകൾ (ബുദ്ധിയുള്ള നക്സലുകളായവർ)’ എന്ന പരാമർശത്തിനെതിരെ പ്രകാശ് രാജ്. ഇന്നലെ (ഓഗസ്റ്റ് 15) ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആയിരുന്നു മോദി ‘ദിമാഗി നക്‌സല്‍’ എന്ന പ്രയോഗം നടത്തിയത്. രാജ്യത്തെ ആയുധമെടുത്ത നക്സലുകളെ ഇല്ലാതാകാകാൻ കഴിഞ്ഞെന്നും എന്നാൽ തലച്ചോറിൽ നക്സലിസവും സൂക്ഷിക്കുന്നവർ ഇപ്പോഴും തുടരുന്നുവെന്നും മോദി പറഞ്ഞിരുന്നു.

വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നവരെ ലക്ഷ്യം വെക്കുന്ന ഒരു വാക്കാണ് ‘ദിമാഗി നക്‌സല്‍’ എന്ന് പ്രകാശ് രാജ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നലെ നമ്മൾ രണ്ട് പേരുടെ പ്രവർത്തനങ്ങൾ കണ്ടു. ഒന്ന് പരമോന്നത നേതാവാണ്. രണ്ടാമത്തേത് കോക്രോച്ചുകൾ അല്ലെങ്കിൽ ദിമാഗി നസ്കലുകളാണ്. അതിൽ കോക്രോച്ചുകൾ സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥകൾക്കെതിരെ സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ ഠീക് കരോ എന്ന കാംപയിൻ ആരംഭിച്ചിരിക്കുകയാണെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ രണ്ട് കക്ഷികളെയും താരതമ്യം ചെയ്ത് ആരെ പിന്തുണയ്ക്കണമെന്ന് ജനങ്ങൾക്ക് ഇപ്പോൾ തീരുമാനിക്കാമെന്നും പ്രകാശ് രാജ് പറഞ്ഞു. എനിക്ക് പറയാനുള്ളത് ബുദ്ധിയുള്ളവരാവുക എന്നാണ്. വിഡ്ഢിയോ അന്ധഭക്തരോ ആവരുത് എന്നാണ്. ചോദ്യങ്ങൾ ചോദിക്കുകയും വിധേയപ്പെട്ടവരാകാതിരിക്കുകയും ചെയ്യുക എന്നും പ്രകാശ് രാജ് പറഞ്ഞു.

‘സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നവർ ഒരുതരം നക്സലൈറ്റുകളാണെന്ന് മോദി പറഞ്ഞു. ഇത്രയും വർഷങ്ങൾ അവരെ അർബൻ നക്സലുകളെന്നും ദേശവിരുദ്ധരെന്നും കീടങ്ങളെന്നും വിളിച്ചു. അതിന് ഇപ്പോൾ അദ്ദേഹം നമുക്ക് ഒരു പേര് നൽകിയിട്ടുണ്ട്, ദിമാഗി നക്സലുകൾ ,’ പ്രകാശ് രാജ് പറഞ്ഞു.

Content Highlight: Dimagi bano, Andhbhakt nahi: Prakash Raj on PM’s Naxal comment

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more