| Monday, 9th November 2015, 11:28 am

സംവിധായകന്റെ വിലക്ക് മറികടന്ന് ദില്‍വാലേയില്‍ ഷാറൂഖിന്റെ കുസൃതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്റെ പുതിയ സിനിമയായ ദില്‍വാലേയെപ്പറ്റി പുറത്തു മിണ്ടിപ്പോകരുതെന്നാണ് പ്രധാന താരങ്ങളായ ഷാറൂഖും കജോളും അടങ്ങുന്നവരോട് സംവിധായകന്‍ രോഹിത് ഷെട്ടി പറഞ്ഞിരിക്കുന്നത്. ലൊക്കേഷനിലെ ഓരോ ഇവന്റും ഫോട്ടോയെടുത്ത് ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റുന്ന ഇക്കാലത്ത്, ഒറ്റ ഫസ്റ്റ് ലുക്ക് ഫോട്ടോ പോലും പുറത്തുവിടരുതെന്ന് താരങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നേ്രത സംവിധായകന്‍.

എന്നാല്‍ ഈ വിലക്കിനെ മറികടന്നുകൊണ്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാറൂഖ് തന്നെ ചിത്രത്തിലെ ഫസ്റ്റ്‌ലുക്ക് പുറത്തെത്തിച്ചിരിക്കുകയാണ്. “ഫസ്റ്റ്‌ലുക്ക് പുറത്തുവിടാന്‍ രോഹിത് ഞങ്ങളെ സമ്മതിക്കുന്നില്ല. അതിനാല്‍ രോഹിത്തിനേക്കാള്‍ സ്മാര്‍ട്ടാകാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു, ഒരു ഹാഫ് ലുക്ക് ഫോട്ടോ പുറത്തു വിടുന്നു” എന്ന കുസൃതിയോടെ പറഞ്ഞുകൊണ്ടാണ് ഷാറൂഖ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.

താരങ്ങള്‍ പരസ്പരം കണ്ണുമൂടിക്കൊണ്ടുള്ള ആ രസികന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കണ്ടോളൂ.

Latest Stories

We use cookies to give you the best possible experience. Learn more