വെറും മൂന്ന് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. തന്റെ ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തിലൂടെ തന്നെ അദ്ദേഹം ശ്രദ്ധിപ്പപ്പെട്ടിരുന്നു. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ സിനിമകള്‍ പോത്തന്‍ സംവിധാനം ചെയ്തു. സംവിധായകനില്‍ നിന്ന് നടനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വളരെ പെട്ടെന്നായിരുന്നു.
ഇതിനോടകം നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. ഷാഹി കബീറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റോന്താണ് ദിലീഷ് പോത്തന്റെ ഒടുവില്‍ പുറത്തിറങ്ങി ചിത്രം. ഇപ്പോള്‍ താര്‍ വെറും മൂന്ന് സിനിമകള്‍ മാത്രമെ സംവിധാനം ചെയ്തിട്ടുള്ളുവെന്ന് അദ്ദേഹം പറയുന്നു.
വലിയ കുഴപ്പമില്ലാത്ത മൂന്ന് സിനിമകള്‍ മാത്രമാണ് താന്‍ ചെയ്തിട്ടുള്ളുവെന്നും അതില്‍ കവിഞ്ഞ ഒരു വലിയ കാര്യവും താന്‍ ഇവിടെ ചെയ്തിട്ടില്ലെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. ഇവിടെ നൂറോളം സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകര്‍ ഇപ്പോളും സിനിമ ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.
‘ശരിക്കും പറഞ്ഞാല്‍ ഞാന്‍ ആകെ മൂന്ന് സിനിമയെ ചെയ്തിട്ടുള്ളു. അത് വളരെ ചെറിയ നമ്പറാണ്. ആകെ കുഴപ്പമില്ലാത്ത മൂന്ന് സിനിമയെ ഞാന്‍ ചെയ്തിട്ടുള്ളു. അതില്‍ കവിഞ്ഞ് വലിയൊരു കാര്യവും ഞാന്‍ ചെയ്തിട്ടില്ല. അതാണ് റിയാലിറ്റി. ഇവിടെ നൂറ് സിനിമയൊക്കെ ചെയ്ത സംവിധായകര്‍ ഇപ്പോഴും പടം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പ്രിയന്‍ സാറിന്റെ നൂറാമത്തെ സിനിമ മറ്റോ ആണ് ചെയ്യാന്‍ പോകുന്നത്,’ ദിലീഷ് പോത്തന്‍ പറയുന്നു.
Content Highlight: Dileesh pothan says that he has directed only three films