| Saturday, 2nd September 2017, 11:49 am

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണം; അപേക്ഷയുമായി ദിലീപ് അങ്കമാലി കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: ദിലീപ് വീണ്ടും അപേക്ഷയുമായി കോടതിയെ സമീപിച്ചു. അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചത്. ഈ മാസം ആറാം തീയതിയാണ് അച്ഛന്റെ ശ്രാദ്ധം.

ആറാം തീയതി രാവിലെ 7 മണി മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ദിലീപ് അപേക്ഷയില്‍ പറയുന്നത്. അപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും.


Also Read: കുരുക്ക് മുറുകുന്നു; പള്‍സര്‍ സുനി ‘ലക്ഷ്യ’യിലെത്തിയെന്ന് ജീവനക്കാരന്‍


കഴിഞ്ഞയാഴ്ച ദിലീപ് നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി രണ്ടാമതും തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് അങ്കമാലി സബ് ജയിലില്‍ തന്നെയാണ് താരമിപ്പോഴും ഉള്ളതും.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത വന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സുനി കാവ്യാമാധവന്റെ സ്ഥാപനമായ “ലക്ഷ്യ”യിലെത്തിയിരുന്നതായി സ്ഥാപനത്തിലെ ജീവനക്കാരന്റെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്.

കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയിലെത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം മാഡം കാവ്യമാധവനാണെന്ന് സുനി വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more