| Sunday, 14th December 2025, 11:14 pm

ദിലീപിനെ ക്ഷണിച്ചു, പ്രതിഷേധം; എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരില്‍ കോടതി വെറുതെ വിട്ട നടന്‍ ദിലീപിനെ ക്ഷണിച്ചതിന് പിന്നാലെ എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു.

പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവെച്ചത്. ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ ഉദ്ഘാടനത്തിനാണ് ദിലീപിനെ ക്ഷണിച്ചത്.

നേരത്തെ ദിലീപിന്റെ ‘പറക്കും തളിക’ എന്ന സിനിമ ബസ്സില്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കെ.എസ്.ആര്‍.ടി.സിയിലും വാക്കുതര്‍ക്കമുണ്ടായി. തിരുവനന്തപുരം-തൊട്ടില്‍പ്പാലം ബസ്സിലായിരുന്നു സംഭവം.

ദിലീപിന്റെ സിനിമ കാണാന്‍ താത്പര്യമില്ലെന്ന് ബസ്സിലെ വനിതാ യാത്രക്കാരില്‍ ഒരാള്‍ കണ്ടക്ടറെ അറിയിച്ചതോടെയാണ് തര്‍ക്കമുണ്ടായത്.

പിന്നാലെ ഒരു വിഭാഗം യാത്രക്കാര്‍ ദിലീപിനെ അനുകൂലിച്ചും ഇവരെ വിമര്‍ശിച്ചും രംഗത്തെത്തിയതോടെ വാക്കുതര്‍ക്കം രൂക്ഷമായി. യുവതിയെ പിന്തുണച്ച് ബസ്സിലെ മറ്റു യാത്രക്കാരും ശബ്ദമുയര്‍ത്തി. ഇതേ തുടര്‍ന്ന് കണ്ടക്ടര്‍ സിനിമ നിര്‍ത്തിവെക്കുകയും ചെയ്തു.

Content Highlight: Dileep invited, protest; event at Ernakulam Shiva temple postponed

We use cookies to give you the best possible experience. Learn more