[]ന്യൂദല്‍ഹി: ##ഡീസല്‍ വില ലിറ്ററിന് 50 പൈസ കൂട്ടി. പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. മൂല്യവര്‍ധിത നികുതിയായ “വാറ്റ്” പുറമെ വരും. []
ഡീസല്‍വില പ്രതിമാസം നേരിയതോതില്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജനവരി 17ന് എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. അതിനുശേഷം എല്ലാമാസവും ഒന്നാം തീയതിയാണ് നിരക്ക് കൂട്ടുന്നത്.
ദല്‍ഹിയില്‍ 50.84 രൂപയാണ് പുതുക്കിയ വില. ശനിയാഴ്ചയാണ് പെട്രോള്‍ വില 1.82 രൂപ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.
ഡീസല്‍ വില്‍പന വഴിയുള്ള നഷ്ടം തീര്‍ക്കാന്‍ പ്രതിമാസം 50 പൈസ വീതം ഡീസലിന് വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികളെ സര്‍ക്കാര്‍ ജനുവരിയിലാണ് അനുവദിച്ചത്. ഇതുപ്രകാരമാണ് ജൂലൈ ഒന്നിന് തന്നെ വര്‍ധന വരുത്തിയത്.
വര്‍ധനക്കു ശേഷവും ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ 8.10 രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവും അസംസ്‌കൃത എണ്ണ വില അന്താരാഷ്ട്ര വിപണിയില്‍ വര്‍ധിച്ചതും ബാധ്യത കൂട്ടുന്നതായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു.
50 പൈസ കൂട്ടിയാലും ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ 8.10 രൂപയുടെ നഷ്ടം വരുന്നുവെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.