ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മിന്നും പ്രകടനങ്ങളിലൂടെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.
ഗോട്ട് ഡിബേറ്റില്‍ ചെല്‍സി ഇതിഹാസം ദിദിയര്‍ ദ്രോഗ്ബയും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി മെസിയെ മറികടന്നുകൊണ്ട് റൊണാള്‍ഡോയെയാണ് ദ്രോഗ്ബ തെരഞ്ഞെടുത്തിരുന്നത്.
മെസിയെക്കാളും മികച്ച താരം റൊണാള്‍ഡോയാണെന്നും ഇത് അംഗീകരിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നുമാണ് ദ്രോഗ്ബ അഭിപ്രായപ്പെട്ടിരുന്നത്. മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ചെല്‍സി ഇതിഹാസം ഇക്കാര്യം പറഞ്ഞിരുന്നത്.
‘എനിക്കു മാത്രമല്ല മെസിയെക്കാളും റൊണാള്‍ഡോയാണ് മികച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ അത് എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല,’ ദിദിയന്‍ ദ്രോഗ്ബ പറഞ്ഞു.
റൊണാള്‍ഡോ തന്റെ 41ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ഫുട്‌ബോളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് വേണ്ടി ഈ സീസണിലും കളത്തിലിറങ്ങി ഗോള്‍ വേട്ട തുടരുകയാണ് റൊണാള്‍ഡോ.
ഈ സീസണായിരിക്കും ഫുട്‌ബോളിലെ തന്റെ അവസാന വര്‍ഷമെന്ന് റൊണാള്‍ഡോ തുറന്നു പറഞ്ഞിരുന്നു. നിലവില്‍ ഇതുവരെ 979 ഗോളുകള്‍ നേടിയ റൊണാള്‍ഡോക്ക് 21 ഗോളുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ 1000 ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കും നടന്നുകയറാന്‍ സാധിക്കും.
അതേസമയം മെസി അടുത്തിടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ലയണൽ മെസി. Photo: Sudanalytics/x.com
2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അര്‍ജന്റീനക്കായി ഐതിഹാസിക സംഭാവനകള്‍ നല്‍കിയാണ് മെസി കളം വിട്ടത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.
Content Highlight: Didier Drogba talks about Cristiano Ronaldo and Lionel Messi