സിനിമകളെക്കാള്‍ അഭിമുഖങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ അഭിനേതാവാണ് ധ്യാന്‍ ശ്രീനിവാസന്‍. സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ധ്യാന്‍, അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാകുകയായിരുന്നു. ലൗ ആക്ഷന്‍ ഡ്രാമ വലിയ ഹിറ്റാക്കി കൊണ്ട് സംവിധാനത്തിലും ധ്യാന്‍ വിജയം കുറിച്ചിരുന്നു.
എന്നാല്‍ നായകനായി താരം അഭിനയിച്ച ചിത്രങ്ങളെല്ലാം വലിയ പരാജയമായിരുന്നു തിയേറ്ററുകളില്‍ ഏറ്റുവാങ്ങിയത്. യാതൊരു വിജയ സാധ്യതയുമില്ലാത്ത ചിത്രങ്ങളില്‍ തുടര്‍ച്ചയായി വേഷമിടുന്നതിന് താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളുടെയെല്ലാം പ്രൊമോഷന്റെ ഭാഗമായി ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കുന്ന പ്രൊമോഷനിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ മലയാളികള്‍ക്ക് പ്രിയങ്കരനാകുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍. Photo: Dhyan Sreenivasan/ Facebook.com
ഇത്തരത്തില്‍ ധ്യാന്‍ നല്‍കിയ പുതിയ ഒരു അഭിമുഖത്തില്‍ തന്റെ ഭാര്യയെും മകളെയും കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘അടുത്തിടെ ലാലേട്ടനൊപ്പം ഐര്‍ലന്‍ഡില്‍ ഒരു ട്രിപ്പിന് പോയിരുന്നു. പോകുമ്പോള്‍ ഒരു വലിയ പെട്ടി മാത്രമാണ് കൊണ്ട് പോയത്. പൊതുവേ എനിക്ക് ഒരുപാട് ലഗേജുമായി പോകുന്നത് ഇഷ്ടമല്ല. അങ്ങനെ മകള്‍ക്ക് ഒരു കളിപ്പാട്ടം വാങ്ങിക്കാനായി ഒരു കടയില്‍ കയറിയപ്പോള്‍ അവിടെ ഉള്ള സാധനങ്ങളെല്ലാം അവള്‍ എന്നെക്കൊണ്ട് വാങ്ങിപ്പിച്ചു. പിന്നെ ഇത് വെക്കാന്‍ സ്ഥലം ഇല്ലാതായി. മറ്റൊരു പെട്ടി കൂടെ വാങ്ങാനുള്ള മടി കൊണ്ട് എന്റെ കൈയിലുണ്ടായിരുന്ന ഡ്രെസുകളെല്ലാം ഞാന്‍ അവിടെ ഉപേക്ഷിച്ചു. എന്നിട്ട് അവളുടെ കളിപ്പാട്ടങ്ങള്‍ മാത്രമായാണ് നാട്ടിലേക്ക് വന്നത്.
ഇത്രയെല്ലാം വാങ്ങിച്ചിട്ടും കൂട്ടത്തില്‍ അയച്ച് നല്‍കിയ മറ്റൊരു സാധനം കിട്ടാത്തതിന്റെ പേരില്‍ എനിക്ക് അവളോട് സ്‌നേഹമില്ലെന്നൊക്കെ പറഞ്ഞ് കരയുമായിരുന്നു. നിങ്ങളെന്ത് അച്ഛനാണ് എന്നൊക്കെയാണ് അവള്‍ ചോദിച്ചത്. ഞാന്‍ പറഞ്ഞു, ഉടുതുണി പോലും ഇടാനില്ലാതെയാണ് നിനക്കിതൊക്കെ വേടിച്ച് നല്‍കിയതെന്ന്. ഇതൊക്കെ കാണുമ്പോള്‍ എന്റെ അച്ഛന്‍ എന്തൊക്കെ അനുഭവിച്ചു എന്നെല്ലാം എനിക്ക് മനസിലാവുന്നുണ്ട്. കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ് മകളോ മകനോ ആയിട്ട് ജനിക്കുക എന്ന് പറയുന്നത് കേട്ടിട്ടില്ലേ, അത് സത്യമാണ്,’ ധ്യാന്‍ പറഞ്ഞു. പക്ഷേ ഈ ടോയ്‌സ് വാങ്ങിച്ചപ്പോള്‍ എന്നോട് അവള്‍ പറഞ്ഞത് ഐ മിസ് യു എന്നാണ്. ഒരെണ്ണം കിട്ടിയില്ലെന്ന് പറഞ്ഞപ്പോള്‍ ഐ ഹേറ്റ് യു എന്നും പറഞ്ഞു.
Photo: Saregama Malayalam
ഇത് മകളുടെ കാര്യമാണ്, ഭാര്യയുടെ കാര്യം പിന്നെ പറയുകയേ വേണ്ട. ഇരുപത് ദിവസമാണ് ഞാന്‍ ഐര്‍ലന്‍ഡില്‍ താമസമാക്കിയത്. ലാലേട്ടന്റെ ഷോയ്ക്ക് പോയതിനൊപ്പം ഞാന്‍ വേറെ ആവശ്യത്തിന് വേണ്ടിയും അവിടെ കുറച്ച് ദിവസം താമസമാക്കിയിരുന്നു. ഇരുപത് ദിവസമായപ്പോള്‍ അവിടെ വേറെ ഭാര്യയും കുട്ടികളുമുണ്ടോ എന്ന ലൈനിലായിരുന്നു അവളുടെ സംസാരം. കുട്ടികള്‍ക്ക് കുട്ടികളുടെതായ പ്രശ്‌നങ്ങള്‍, ഭാര്യമാര്‍ക്ക് അവരുടെതായ പ്രശ്‌നങ്ങള്‍. അവരെ പറഞ്ഞിട്ട് കാര്യമില്ല എന്റെ ചരിത്രമതാണല്ലോ. ഇപ്പോഴത്തെ അല്ല പഴയ ചരിത്രം,’ ധ്യാന്‍ പറഞ്ഞു.
അഭിഷേക് തിരക്കഥയെഴുതി ബ്ലെസണ്‍ എല്‍സ സംവിധാനം ചെയ്യുന്ന വിവാഃ ആണ് ധ്യാനിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ധ്യാനിനൊപ്പം ധ്രുവന്‍, അനീഷ് ഗോപാല്‍, ശ്രുതി ജയന്‍, നയന എല്‍സ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Dhyan Sreenivasan talks about his Daughter and Wife