| Sunday, 20th July 2025, 3:07 pm

പല സ്റ്റേജിലൂടെയും കടന്ന് പോയാണ് ഒരു സിനിമ എനിക്ക് മുന്നില്‍ എത്തുന്നത്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് അഭിനയത്തോട് ആദ്യ സിനിമ മുതല്‍ക്കേ തന്നെ വലിയ പാഷന്‍ തോന്നിയിരുന്നില്ലെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തനിക്ക് ഡയറക്ടര്‍ ആകണമെന്ന് തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

ഓരോ സിനിമകളും ഉണ്ടായത് സൗഹൃദത്തിന് പുറത്താണെന്നും കൊവിഡൊക്കെ കഴിഞ്ഞതിന് ശേഷമാണ് താന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതെന്നും ധ്യാന്‍ പറഞ്ഞു. തനിക്ക് മുന്നിലേക്ക് വരുന്നത് മാത്രമേ ചെയ്യാന്‍ പറ്റുള്ളൂവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് അഭിനയത്തോട് ആദ്യ സിനിമ മുതല്‍ക്കേ തന്നെ വലിയ പാഷന്‍ തോന്നിയിരുന്നില്ല. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ഞാന്‍ വരുന്നത്. അന്നും ഇന്നും എനിക്ക് ഡയറക്ടര്‍ ആകണമെന്ന് തന്നെയാണ് ആഗ്രഹം.

തിരയാണ് എന്റെ ആദ്യ സിനിമ. അത് കഴിഞ്ഞിട്ട് പിന്നെ ഒരു വര്‍ഷത്തെ ഗ്യാപിന് ശേഷമാണ് കുഞ്ഞിരാമായണം എന്ന സിനിമയിലേക്ക് എത്തുന്നത്. അജു വര്‍ഗീസും നീരജ് മാധവും ഉള്ളത് കൊണ്ടാണ് പിന്നീട് അടികപ്യാരെ കൂട്ടമണി ചെയ്തത്.

സൗഹൃദത്തിന് പുറത്ത് അഭിനയിച്ച സിനിമയാണ് ഒരേമുഖം. അജുവും ശ്രീനാഥ് ഭാസിയും കൂടെയുള്ളത് കൊണ്ടാണ് ഗൂഢാലോചന ചെയ്തത്. ചുരുക്കത്തില്‍ ഓരോ സിനിമകളും ഉണ്ടായത് സൗഹൃദത്തിന് പുറത്താണ്.

പിന്നീടാണ് ലവ് ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്തത്. കൊറോണയൊക്കെ കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത്. എനിക്ക് മുന്നിലേക്ക് വരുന്നത് മാത്രമേ എനിക്ക് ചെയ്യാന്‍ പറ്റുള്ളൂ. നല്ലത് വരുമ്പോള്‍ നമ്മള്‍ നല്ലത് ചെയ്യുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന നല്ലൊരു സിനിമ വന്നു. ശേഷം ഡിറ്റക്ടീവ് ഉജ്ജ്വലന്‍ വന്നു. നല്ല എഴുത്തുക്കാരും നല്ല കഥകളുമാണ് ഇപ്പോള്‍ മിസിങ്ങായിട്ടുള്ളത്. പലപ്പോഴും പല സ്റ്റേജിലൂടെയും കടന്ന് പോയാണ് ഒരു സിനിമ നമുക്ക് മുന്നിലേക്ക് എത്തുന്നത്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan Talks About His Career

We use cookies to give you the best possible experience. Learn more