| Sunday, 2nd August 2026, 5:13 pm

ടെയ്‌ലർ സ്വിഫ്റ്റ് ഒക്കെ പാടിയ സ്റ്റേജിൽ നമുക്കൊക്കെ പെർഫോം ചെയ്യാൻ പറ്റുന്നത് സ്വപ്നതുല്യമാണ്: ധ്യാൻ ശ്രീനിവാസൻ

കെ.എസ് ഷാബിന

അഭിമുഖങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാനും, ഏത് വേദിയും തന്റെ സ്വാഭാവിക തമാശകൾ കൊണ്ട് കയ്യിലെടുക്കാനും പ്രത്യേക കഴിവുള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ധ്യാൻ, ഒളിച്ചുവെപ്പുകളില്ലാത്ത തുറന്നുപറച്ചിലുകളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.

തമാശ നിറഞ്ഞ സ്വയംപരിഹാസങ്ങളും സഹോദരൻ വിനീത് ശ്രീനിവാസനുമായുള്ള രസകരമായ അനുഭവങ്ങളും പങ്കുവെച്ച് അഭിമുഖങ്ങളിൽ എപ്പോഴും തരംഗം സൃഷ്ടിക്കാറുള്ള ധ്യാൻ, അടുത്തിടെ സ്റ്റേജ് ഷോയിലും സമാനമായ രീതിയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു.

ധ്യാൻ ശ്രീനിവാസൻ. കെ.എസ്. ചിത്ര. Photo: Screengrab / Youtube

ലണ്ടനിൽ നടന്ന ‘മോഹൻലാൽ ലൈവ്: ബീയോണ്ട് ദി സ്ക്രീൻ’ ഷോയ്ക്കിടെ വാനമ്പാടി കെ.എസ്. ചിത്രയ്ക്കൊപ്പം ‘നരൻ’ എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസൻ പാടിയ ഓമൽ കൺമണി എന്ന ഹിറ്റ് ഗാനം ആലപിച്ചാണ് ധ്യാൻ ആരാധകരെ ഞെട്ടിച്ചത്. ലണ്ടനിലെയും, യു.കെയിലെയും സ്റ്റേജ് ഷോയുടെ വീഡിയോസ് സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.

ഇപ്പോൾ അയർലന്റിലെ ത്രി അരീനയിൽ (3 അരീന) വെച്ച് നടന്ന ലാലേട്ടനുമൊത്തുള്ള സ്റ്റേജ് പെർഫോമൻസുകളുടെ അനുഭവം പങ്കുവെക്കുകയാണ് ധ്യാൻ. ‘മോഹൻലാൽ ലൈവ്: ബിയോണ്ട് ദി സ്ക്രീൻ എന്ന’ അയര്ലന്റില് നടന്ന പ്രോഗ്രാമിന്റെ മീഡിയ പർട്ണർ ആയ ഫ്രെയിംസ് സ്റ്റുഡിയോ യുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ധ്യാൻ.

ധ്യാൻ ശ്രീനിവാസൻ. മോഹൻലാൽ. Photo: Screengrab / Youtube

‘ലാൽസാറിന്റെ കൂടെ ആദ്യമായി സ്റ്റേജ് ഷെയർ ചെയ്യുന്നതിന്റെ എക്സൈറ്റ്മെന്റ് എല്ലാവർക്കും ഉണ്ടായിരുന്നു. ഈ പ്രോഗ്രാമിന് മുന്നേ ഭീകര റിഹേഴ്സലുകൾ ഉണ്ടായിരുന്നു. ഞങ്ങൾ റിഹേഴ്സലുകൾ ചെയ്തത് ചെറിയ സ്റ്റേജുകളിലാണ്. അപ്പോഴൊന്നും ഈ ഇവന്റിന്റെ ക്യാൻവാസിന്റെയോ പ്രൊഡക്ഷന്റെയോ വലിപ്പം ഇത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല.

അവിടെ ചെന്നപ്പോഴാണ്, ത്രി അരീനയിലും വെംബ്ലിയിലും റുഡോൾഫിലും ആണെന്ന് അറിയുന്നത്. ഇത്രയും വലിയ ഒരു ക്രൗഡും വെന്യുവും കണ്ടിട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. ഞങ്ങൾ ഒരു ചെറിയ സ്റ്റേജിൽ റിഹേഴ്സൽ ചെയ്ത ഒരു സംഭവം അത്രയും വലിയ ഒരു ക്രൗഡിന് മുമ്പിൽ അവതരിപ്പിക്കുമ്പോൾ വലിയ എക്സൈറ്റ്മെന്റ് ആയിരുന്നു.

ടെയ്‌ലർ സ്വിഫ്റ്റും ഗൺസ് എൻ റോസസുമൊക്കെ പെർഫോം ചെയ്ത വേദിയായ ത്രീ അരീനയിൽ നമുക്കൊക്കെ പെർഫോം ചെയ്യാൻ പറ്റിയതൊക്കെ സ്വപ്നതുല്യമാണ്. അതും ലാലേട്ടന്റെ കൂടെ. ഇങ്ങനെ ഒരു ഷോ ഇനി മലയാളം ഷോയുടെ ചരിത്രത്തിൽ തന്നെ സംഭവിക്കുമെന്നും തോന്നുന്നില്ല,’ ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Content Highlight:Dhyan Sreenivasan stated that performing on Taylor Swift’s stage felt dreamlike

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more