മലയാള സിനിമാ പ്രേമികളെ മാത്രമല്ല കേരള ജനതയെ ആകെ സങ്കടത്തിലാക്കിയ സംഭവമായിരുന്നു അതുല്ല്യ കലാകാരന്‍ ശ്രീനിവാസന്റെ വേര്‍പാട്. 1974 ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശ്രീനിവാസന്‍ അഭിനേതാവിന് പുറമെ മലയാളം കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിലൊരാള്‍ കൂടിയാണ്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന താരം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നായിരുന്നു അന്തരിച്ചത്. മരണ വാര്‍ത്തയറിഞ്ഞ് ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നും പുറത്തുനിന്നും ഒട്ടനവധി പേരാണ് അനുശോചനമറിയിച്ച് രംഗത്തെത്തിയത്.
വിനീത് ശ്രീനിവാസന്‍. Photo: Amal Krishna/ X.com
ഇപ്പോഴിതാ അന്തരിച്ച ശ്രീനിവാസന്റെ പേരില്‍ പുതിയ പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മകനായ ധ്യാന്‍ ശ്രീനിവാസന്‍. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ആലോചനകള്‍ നടന്നിരുന്നെങ്കിലും ഉടന്‍ തന്നെ പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഞ്ചിങ് നടക്കുമെന്നാണ് എക്‌സിലെ സിനിമാ പേജായ സിനി ലോക്കോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും ഭാഗത്തുനിന്ന് ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
മലയാളത്തിലെ യുവസംവിധായകരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ തന്റെ സംവിധാന സംരംഭങ്ങളിലൂടെ ഒരുപാട് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നയാളാണ്. വിനീതിന്റെ തന്നെ 2010 ല്‍ പുറത്തുവന്ന ആദ്യ സംവിധാന സംരംഭമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് ഒട്ടനവധി അഭിനേതാക്കളെയാണ് മലയാള സിനിമക്ക് പരിചയപ്പെടുത്തിയത്. നിലവില്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന നിവിന്‍ പോളിയും അജു വര്‍ഗീസും ഇതിന് ഉദാഹരണമാണ്. ഇത്തരത്തില്‍ പുതിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ പുതുമുഖുങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രൊഡക്ഷന്‍ ഹൗസ് യാഥാര്‍ത്ഥ്യമായാല്‍ വിനീതും ധ്യാനും സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് മാത്രമല്ല പുതുമുഖങ്ങളായ സംവിധായകര്‍ക്കും വലിയ അവസരമായിരിക്കും ഒരുങ്ങുകയെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തട്ടത്തിന്‍ മറയത്ത്, തിര, വര്‍ഷങ്ങള്‍ക്ക് ശേഷം, ഹൃദയപൂര്‍വ്വം, ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വിനീത്. അതേസമയം അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ധ്യാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം സെറ്റില്‍. Photo: Mathrubhumi English
നേരത്തേ ശ്രീനിവാസനും നടന്‍ മുകേഷും ചേര്‍ന്ന് ലുമിയര്‍ ഫിലിം കമ്പനി എന്ന പേരില്‍ പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചിരുന്നു. 2007 ല്‍ പുറത്തിറങ്ങിയ കഥ പറയുമ്പോള്‍, 2012 ല്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങള്‍ ലുമിയര്‍ ഫിലിം കമ്പനിയുടെ ബാനറിലായിരുന്നു തിയേറ്ററുകലിലെത്തിയത്.
Content Highlight: Dhyan sreenivasan set to launch new production house in his late father’s name
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ