| Monday, 27th July 2026, 6:45 pm

ആ പാട്ട് ഏതു പൊട്ടൻ പാടിയാലും ഓക്കേ ആകും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്: ധ്യാൻ ശ്രീനിവാസൻ

കെ.എസ് ഷാബിന

അഭിമുഖങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാനും, ഏത് വേദിയും തന്റെ സ്വാഭാവിക തമാശകൾ കൊണ്ട് കയ്യിലെടുക്കാനും പ്രത്യേക കഴിവുള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ധ്യാൻ, ഒളിച്ചുവെപ്പുകളില്ലാത്ത തുറന്നുപറച്ചിലുകളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.

തമാശ നിറഞ്ഞ സ്വയംപരിഹാസങ്ങളും സഹോദരൻ വിനീത് ശ്രീനിവാസനുമായുള്ള രസകരമായ അനുഭവങ്ങളും പങ്കുവെച്ച് അഭിമുഖങ്ങളിൽ എപ്പോഴും തരംഗം സൃഷ്ടിക്കാറുള്ള ധ്യാൻ, അടുത്തിടെ സ്റ്റേജ് ഷോയിലും സമാനമായ രീതിയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു.

ധ്യാൻ ശ്രീനിവാസൻ.കെ.എസ്. ചിത്ര.Photo:Deshabhimani

ലണ്ടനിൽ നടന്ന ലൈവ് സ്റ്റേജ് ഷോയ്ക്കിടെ വാനമ്പാടി കെ.എസ്. ചിത്രയ്ക്കൊപ്പം ‘നരൻ’ എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസൻ പാടിയ ഓമൽ കൺമണി എന്ന ഹിറ്റ് ഗാനം ആലപിച്ചാണ് ധ്യാൻ ആരാധകരെ ഞെട്ടിച്ചത്.

ഇപ്പോൾ പാട്ടുപാടുന്നതിനെ കുറിച്ചും ലണ്ടനിലെ ആ പ്രോഗ്രാമിനെ കുറിച്ചും പ്രേക്ഷക പ്രതികരണങ്ങളോടും പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. വൺ ടു ടോക്ക്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ.

ധ്യാൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസൻ.Photo:Manoarama

‘എനിക്ക് ചെറുപ്പത്തിലേ പാട്ട് പഠിക്കാൻ താല്പര്യമുണ്ടായിരുന്നു. പക്ഷേ ചേട്ടനൊന്നും എന്നെ വളർത്തിയില്ല. ഒരു വീട്ടിൽ നിന്ന് രണ്ട് പാട്ടുകാർ വേണ്ട എന്ന് കരുതിയിട്ടാകാം ചേട്ടൻ എന്നെ നിരന്തരം നിരുത്സാഹപ്പെടുത്തുകയും എന്റെ പാട്ടിന്റെ ഭാവി അവിടെത്തന്നെ അവസാനിപ്പിക്കുകയും ചെയ്തത്. എന്നാൽ പൂർവാധികം ശക്തിയോടെ അതിനുള്ള മറുപടിയെന്നോണം ഞാൻ ചിത്രച്ചേച്ചിയോടൊപ്പം പാടി. ചേട്ടനും ചിത്രച്ചേച്ചിയും ഇതുവരെ ഒരു സ്റ്റേജിൽ മാത്രമേ ഒന്നിച്ചു പാടിയിട്ടുള്ളൂ. ഞാനും ചേച്ചിയും കൂടി പാടിയപ്പോൾ ആളുകൾ മൊബൈൽ ഫ്ലാഷ് ഓൺ ചെയ്ത് എൻജോയ് ചെയ്യുകയായിരുന്നു.

എന്റെ പാട്ടിന് ആളുകൾ ഫ്ലാഷ് അടിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. ഒന്നാമത്തെ കാര്യം എന്റെ പാട്ട് കേട്ടാൽ ആരാണെങ്കിലും അടിച്ചുപോകും! ഇപ്പോൾ വിനീതിനേക്കാൾ കൂടുതൽ സ്റ്റേജ് ഷോകൾ എനിക്കാണ് കിട്ടുന്നത്. ‘ഇവൻ പാടിപ്പാടി പാട്ട് പഠിച്ചു’ എന്നാണ് ഇപ്പോൾ വരുന്ന കമന്റുകൾ. പിന്നെ ഞാൻ പാടിയ ആ പാട്ടിന്റെ കമ്പോസിഷൻ… ദീപക് ദേവിന്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നാണ് ‘നരൻ’ സിനിമയിലെ ആ പാട്ട്. ചിത്രച്ചേച്ചി പാടി നിർത്തുന്നിടത്ത് ‘ഓഹോഹോ നരൻ …’ എന്ന് ഏത് പൊട്ടൻ പാടിയാലും ഒക്കെയാകും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്’, ധ്യാൻ പറഞ്ഞു

Content Highlight: Dhyan sreenivasan says evrybody can sing the song  naran

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more