| Saturday, 28th November 2026, 3:45 pm

ലാലേട്ടനെ ട്രോളിയും എഴുതാറുണ്ട്, പക്ഷേ അദ്ദേഹമത് ആസ്വദിച്ച് സ്റ്റേജിൽ അഭിനയിക്കും: ധ്യാൻ ശ്രീനിവാസൻ

അനുപമ കെ. സീത

ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ തേവർ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മോഹൻലാലിന്റെ ന്യൂസിലാൻഡ്, യു.കെ ഷോകളുടെ സ്ക്രിപ്റ്റ് താനാണ് എഴുതിയതെന്ന് ധ്യാൻ പറഞ്ഞത്.
അതുമായി ബന്ധപ്പെട്ട വിശേഷങ്ങളും മുമ്പ് തന്റെ അച്ഛനും ഇതുപോലെ അദ്ദേഹം പോകാത്ത ഷോകൾക്കും പരിപാടികൾക്കും സ്കിറ്റ് എഴുതി കൊടുക്കാറുണ്ടെന്നും താരം പറഞ്ഞു.

‘ലാലേട്ടന്റെ ന്യൂസിലാൻഡിലെയും യു.കെയിലെയും ഷോസിന്റെ സ്കിറ്റ് മൊത്തം എഴുതിയത് ഞാനാണ്. സ്ക്രിപ്റ്റിലൂടെ തന്നെ ലാൽ സാർ വരുന്നതും പാട്ട് പാടുന്നതും ഡാൻസ് കളിക്കുന്നതുമൊക്കെ എഴുതാറുണ്ട്. അങ്ങനെ അതെല്ലാം ചെറിയ ചെറിയ ലീഡിട്ട് ഒരു ഫുൾ സ്കിറ്റ് പ്ലേ ചെയ്യും. പണ്ട് അച്ഛൻ പോകാത്ത പരിപാടികൾക്കൊക്കെ അച്ഛൻ ഇങ്ങനെ എഴുതി കൊടുക്കാറുണ്ടായിരുന്നു. ന്യൂസിലാൻഡിലേക്ക് വേണ്ടി എഴുതിയ സ്കിറ്റിലും യു.കെയ്ക്ക് വേണ്ടി എഴുതിയ സ്കിറ്റിലും ത്രൂഔട്ട് ലാലേട്ടൻ ഉണ്ടായിരുന്നു.

സ്കിറ്റിൽ എന്താ സംഭവമെന്ന് വെച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ റെസ്പോൺസ് കിട്ടും എന്നുള്ളതാണ്. നമുക്ക് ചളിയൊക്കെ എഴുതാൻ പറ്റും. പക്ഷേ ഈ ചളിക്ക് ഒരു മീറ്റർ ഉണ്ട്. അപ്പോൾ ചിരി കിട്ടിയാൽ കിട്ടി എന്നേയുള്ളൂ. ഇതിൽ ലാലേട്ടനെയൊക്കെ ട്രോളിയിട്ടും നമ്മൾ ഡയലോഗുകൾ എഴുതും. അത്തരത്തിലുള്ള സെൽഫ് ട്രോൾസ് പുള്ളി ആക്ച്വലി ആസ്വദിച്ച് എൻജോയ് ചെയ്ത് ചെയ്യാറുണ്ട്,’ ധ്യാൻ പറഞ്ഞു.

മോഹൻലാൽ ലൈവ് ഷോ.Photo.Screen Grab/Youtube.com

സ്കിറ്റ് റെക്കോർഡഡ് അല്ലെന്നും ലൈവാണെന്നും എന്നാൽ അത്തരത്തിലുള്ള ട്രോളുകളും തമാശകളും അദ്ദേഹം ഒഴിവാക്കാൻ പറയാറില്ലെന്നും നടൻ കൂട്ടിച്ചേർത്തു. സ്കിറ്റ് എഴുതുന്ന ആളെ ബഹുമാനിച്ചുകൊണ്ട് സ്കിറ്റിൽ എഴുതിയിരിക്കുന്നതുപോലെ സ്റ്റേജിൽ പെർഫോം ചെയ്യുന്ന ഒരു ആക്ടറാണ് മോഹൻലാലെന്നും ധ്യാൻ വ്യക്തമാക്കി.

‘നമുക്ക് എന്ത് വേണമെങ്കിലും എഴുതാം, ആ ഒരു സ്വാതന്ത്ര്യം അദ്ദേഹം നമുക്ക് തരും. ഒരു മൂവി ചെയ്യുന്ന പോലെയാണിത്. നമ്മൾ എഴുതുന്നു, പുള്ളി ഇടക്ക് വന്ന് നോക്കുന്നു, അങ്ങനെ ഭയങ്കര ഒരു ഇൻവോൾവ്മെന്റുള്ളൊരു പരിപാടിയാണിത്. ഒരു സിനിമ ചെയ്താൽ പോലും ഇതുപോലെയൊരു ഫീൽ കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. സ്റ്റേജിന് സ്കിറ്റ് എഴുതുന്നത് വേറെ തന്നെയൊരു എനർജിയാണ്,’ ധ്യാൻ പറഞ്ഞു.

Content Highlight: Dhyan Sreenivasan said that they also write scripts trolling Mohanlal, but he enjoys them and performs them on stage.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more