| Monday, 16th March 2026, 11:33 am

അവർക്ക് നിവിൻ പോളിയേക്കാൾ വലുത് ഞാനാണ്, ഏറ്റവും അധികം കാണാറുള്ളത് എന്റെ മുഖം: ധ്യാൻ ശ്രീനിവാസൻ

നന്ദന എം.സി

മലയാളികൾക്ക് ഏറെ പരിചിതനായ നടന്മാരിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ . സിനിമയിലെ കഥാപാത്രങ്ങളെക്കാൾ ധ്യാൻ എന്ന വ്യക്തിയെയാണ് പലർക്കും കൂടുതൽ ഇഷ്ടമെന്ന് ആരാധകർ പറയാറുണ്ട്. താരത്തിന്റെ ഇന്റർവ്യൂകൾ കാണാനാണ് മലയാളി പ്രേക്ഷകർ എപ്പോഴും കാത്തിരിക്കാറുള്ളത്.

ഇപ്പോഴിതാ താരം പറഞ്ഞ ചില വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് . ആളുകൾ തന്നെ ഇഷ്ടപ്പെടുന്നതും, ഇന്റർവ്യൂ വഴി തന്നെ കൂടുതൽ അറിയുന്നതും തനിക്ക് സന്തോഷമുണ്ടാക്കുന്നുവെന്നും മറ്റ് മുൻ നിര താരങ്ങളേക്കാൽ ഒരു പക്ഷെ തന്നെ ഇഷ്ട്ടപെടുന്നതിൽ സന്തോഷമുണ്ടെന്നും ധ്യാൻ പറയുന്നു.

‘നമ്മൾ എവിടെ പോയാലും ആളുകൾ നമ്മളെ ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നത് ഭയങ്കര ഫീലിങ് അല്ലേ. അത് ആക്ച്വലി സിനിമയെക്കാൾ കൂടുതൽ കിട്ടുക ചാനലുകളിൽ ഇന്റർവ്യൂ കൊടുക്കുമ്പോഴാണ്. അത് വേറെ തന്നെ ഫീലിങ് ആണ്.

ഞാൻ ‘മലയാളി ഫ്രം ഇന്ത്യ’ ചെയ്യുമ്പോൾ ഞാനും നിവിനും കൂടി ഒരു ഷോട്ടിൽ സൈക്കിൾ ഓടിച്ചിട്ട് നിൽക്കുകയായിരുന്നു. അപ്പോൾ തൊഴിലുറപ്പിന് പോകുന്ന കുറച്ച് സ്ത്രീകൾ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.

ധ്യാൻ ശ്രീനിവാസൻ, Photo: IMDb

സ്വഭാവികമായിട്ട് നിവിൻ പോളി ആണല്ലോ ഞങ്ങളിൽ വലിയ സ്റ്റാർ. പക്ഷെ അവർ എന്റെ അടുത്ത് ‘മോനേ’ എന്ന് വിളിച്ച് വന്നു. നിവിനെ പോലൊരു താരം അടുത്ത് നിൽക്കുമ്പോൾ ഇവർ എന്റെ അടുത്തേക്ക് വന്നത് കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ടു. അവർ പറഞ്ഞത് ഇന്നലെ ഇന്റർവ്യൂ കണ്ടു, നല്ല രസമുണ്ടായിരുന്നു എന്നാണ്.

അവരെ സംബന്ധിച്ച് ഇന്നലെ കണ്ട മുഖമാണ് ഞാൻ. തലേ ദിവസം വരെ ടി.വിയിലോ ഫോണിലോ കണ്ട ആളിനെ നേരിട്ട് കാണുമ്പോൾ അവർക്ക് അവിടെ നിൽക്കുന്ന നിവിൻ പോളിയെക്കാൾ വലുത് ഞാൻ തന്നെയാണ്. കാരണം അവർ ഏറ്റവും അധികം കാണാറുള്ളത് എന്റെ മുഖമാണ്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു

നിവിൻ പോളി, Photo: IMDb

മലയാള സിനിമയിലെ മുൻനിര താരങ്ങളേക്കാൾ ധ്യാൻ ശ്രീനിവാസന് മാത്രം ഉള്ള ഒരു പ്രത്യേകതയാണ് സിനിമകൾക്കപ്പുറം സോഷ്യൽ മീഡിയയിലും ഓൺലൈൻ മീഡിയകളിലും നൽകുന്ന കണ്ടന്റുകൾ വഴി ആളുകളുടെ മനസിൽ ഇടം പിടിക്കുന്നത്.

ഇതുകൊണ്ടുതന്നെ ധ്യാനിന്റെ മുഖവും പെരുമാറ്റവും മലയാളി പ്രേക്ഷകർക്ക് വളരെ റിലേറ്റബിൾ ആയ ഒന്നായി മാറിയിട്ടുണ്ട്. ‘ബോയ് നെക്സ്റ്റ് ഡോർ’ എന്ന് പറയുന്നത് പോലെ ഫേക്ക് ഒന്നുമില്ലാതെ വളരെ ഫ്രാങ്കായി സംസാരിക്കുന്ന ഒരാളെന്ന ഇമേജാണ് ധ്യാനിന് ഉള്ളതെന്നും ആരാധകർ അഭിപ്രായപ്പെടുന്നത്.

Content Highlight: Dhyan sreenivaasan talk about Nivin pauly

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more