| Saturday, 27th June 2026, 6:11 pm

സ്ഥിരം ടീമിനെ ഇത്തവണ മാറ്റി, ധുരന്ധറിന് ബി.ജി.എം ചെയ്ത പയ്യനെ ഇറക്കി അല്‍ഫോണ്‍സ്... ഇത്തവണ രണ്ടും കല്‍പിച്ചാണ്

അമര്‍നാഥ് എം.

മലയാളസിനിമയുടെ ഗതിമാറ്റിയവരില്‍ പ്രധാനിയാണ് അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്‍. തമിഴിലും മലയാളത്തിലും നിവരവധി ഷോര്‍ട്ട് ഫിലിമുകളൊരുക്കിയ അല്‍ഫോണ്‍സ് നേരം എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് വരവറിയിച്ചത്. രണ്ടാമത്തെ ചിത്രമായ പ്രേമം മലയാളത്തിലെ നാഴികക്കല്ലുകളിലൊന്നായി മാറി.

എന്നാല്‍ പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് അണിയിച്ചൊരുക്കിയ ഗോള്‍ഡ് പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. റിലീസിന് പിന്നാലെ വലിയ ട്രോളുകള്‍ അല്‍ഫോണ്‍സിന് നേരിടേണ്ടി വരികയും സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന അവസ്ഥവരെ ഉണ്ടാവുകയും ചെയ്തു. ഇപ്പോഴിതാ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സംവിധായകകുപ്പായമണിയാന്‍ പോവുകയാണ് അല്‍ഫോണ്‍സ് പുത്രന്‍.

വിജയം Photo: Screen grab/ Pauly Jr Pistures

നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ഇന്ന് പുറത്തുവിട്ടു. വിജയം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് വന്‍ വരവേല്പാണ് ലഭിക്കുന്നത്. ബൈക്ക് റേസിങ് പ്രധാന പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണെന്ന് പ്രൊമോ സൂചന നല്‍കുന്നു. എന്നാല്‍ അതിനെക്കാള്‍ പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത് വിജയത്തിന്റെ ക്രൂവാണ്.

നേരം മുതല്‍ അല്‍ഫോണ്‍സിന്റെ എല്ലാ സിനിമകള്‍ക്കും സംഗീതം നല്‍കിയത് രാജേഷ് മുരുകേശനാണ്. മൂന്ന് സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചതാകട്ടെ ആനന്ദ് സി. ചന്ദ്രനും. എന്നാല്‍ വിജയത്തിലേക്ക് എത്തിയപ്പോള്‍ ഈ ടീമില്‍ മാറ്റം വരുത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. വിജയത്തിന് സംഗീതം നല്‍കുന്നത് സ്റ്റീവ് കോട്ടൂരാണ്.

ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ധുരന്ധറില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സ്റ്റീവ് കോട്ടൂര്‍. ധുരന്ധറിലെ ബി.ജി.എമ്മുകള്‍ക്ക് അഡീഷണല്‍ പ്രോഗ്രാമിങ് നടത്തിയയാളാണ് സ്റ്റീവ്. ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത് ബാഡ്‌സ് ഓഫ് ബോളിവുഡിലും സ്റ്റീവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിജയത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകാന്‍ ഒരുങ്ങുകയാണ് സ്റ്റീവ്.

പ്രണയ വിലാസം, ഫൂട്ടേജ്, ഡിയര്‍ സ്റ്റുഡന്റ്‌സ് എന്നീ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചയാളാണ് ഷിനോസ്. ആനന്ദ്- അല്‍ഫോണ്‍സ് കോമ്പോയുടെ റേഞ്ചിലേക്ക് ഈ കോമ്പോ മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഫ്രഷായിട്ടുള്ള ടീമിനൊപ്പം അല്‍ഫോണ്‍സ് കൈകോര്‍ക്കുന്നത് ഈ പ്രൊജക്ടിന്റെ ഹൈപ്പ് ഉയര്‍ത്തുന്നു. നിവിന്‍ പോളിയാണ് വിജയത്തിന്റെ പ്രൊഡ്യൂസര്‍. 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Dhurandhar movie additional composer is the Music director of Vijayam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more