ബോക്‌സ് ഓഫീസിലെ റെക്കോഡുകളെല്ലാം ഒന്നുവിടാതെ തകര്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍ 2. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രമായ ധുരന്ധര്‍ ഇന്‍ഡസ്ട്രി ഹിറ്റുള്‍പ്പെടെ പല റെക്കോഡുകളും സ്വന്തം പേരിലാക്കിയിരുന്നു. രണ്ടാം ഭാഗവും ഇത്തരത്തില്‍ റെക്കോഡുകള്‍ നേടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
റിലീസിന് മൂന്ന് ദിവസം ബാക്കിനില്‍ക്കെ പുതിയൊരു റെക്കോഡ് ധുരന്ധര്‍ 2 സ്വന്തമാക്കിക്കഴിഞ്ഞു. പെയ്ഡ് പ്രീമിയറില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമയായി ധുരന്ധര്‍ 2 മാറി. 40 കോടിയിലേറെ നേടിയാണ് ചിത്രം ചരിത്രമെഴുതിയത്. പവന്‍ കല്യാണ്‍ നായകനായ ദെയ് കോള്‍ ഹിം ഒ.ജിയായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 31 കോടിയായിരുന്നു പെയ്ഡ് പ്രീമിയറിലൂടെ ഒ.ജി നേടിയത്.
ആന്ധ്ര/ തെലങ്കാന മേഖലയില്‍ ഒരു ടിക്കറ്റിന് 4000 രൂപ വരെയായിരുന്നു ഒ.ജി ചാര്‍ജ് ചെയ്തത്. എന്നാല്‍ ധുരന്ധറാകട്ടെ നോര്‍മല്‍ റേറ്റിലാണ് പലയിടത്തും ടിക്കറ്റ് വിറ്റഴിച്ചത്. മുംബൈ, ദല്‍ഹി പോലുള്ള ഏരിയകളില്‍ ചില സ്‌ക്രീനുകളില്‍ മാത്രമാണ് 1000 രൂപയിലധികം ടിക്കറ്റ് റേറ്റുള്ളത്. ഇനിയും 18ന് വൈകുന്നേരം മുതല്‍ക്കാണ് ചിത്രത്തിന്റെ പ്രിവ്യൂ ആരംഭിക്കുക. പെയ്ഡ് പ്രീമിയറിലൂടെ ധുരന്ധര്‍ 2 നേടുന്ന കളക്ഷന്‍ മറികടക്കാന്‍ മറ്റ് സിനിമകള്‍ പാടുപെടുമെന്ന് ഉറപ്പാണ്.
കേരളത്തിലും മികച്ച ബുക്കിങ്ങാണ് ധുരന്ധര്‍ 2നുള്ളത്. കേരള ബോക്‌സ് ഓഫീസില്‍ രണ്ട് കോടിയിലേറെ ഓപ്പണിങ് നേടുന്ന ആദ്യ ബോളിവുഡ് ചിത്രമായി ധുരന്ധര്‍ 2 മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. പെയ്ഡ് പ്രീമിയറിലൂടെ ലഭിക്കുന്ന കളക്ഷന്‍ ആദ്യദിവസത്തെ കളക്ഷനൊപ്പം ചേര്‍ക്കാവുന്നതിനാല്‍ റെക്കോഡ് ഫസ്റ്റ് ഡേ കളക്ഷനാകും ധുരന്ധര്‍ 2 ബോക്‌സ് ഓഫീസില്‍ നേടുക.
ആദ്യഭാഗത്തെപ്പോലെ രണ്ടാം ഭാഗത്തിലും വയലന്‍സിന്റെ അതിപ്രസരമുണ്ട്. സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ജി.സി.സി രാജ്യങ്ങളിലും ചിത്രത്തിന് വിലക്കുണ്ട്. മൂന്ന് മണിക്കൂര്‍ 55 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മൂന്നര മണിക്കൂറുള്ള ആദ്യഭാഗം പ്രേക്ഷകര്‍ക്ക് ഒരിടത്തുപോലും ബോറടി സമ്മാനിച്ചിരുന്നില്ല. രണ്ടാം ഭാഗവും അത്തരത്തിലൊന്നായിരിക്കുമെന്ന് ഉറപ്പാണ്.
രണ്‍വീര്‍ സിങ് അവതരിപ്പിക്കുന്ന ഹംസ അലി ലയാരി ടൗണിന്റെ നിയന്ത്രണമേറ്റെടുക്കുന്നതാണ് ധുരന്ധര്‍ 2ന്റെ കഥ. ഒപ്പം ഹംസ എന്ന പേര് സ്വീകരിക്കുന്നതിന് മുമ്പുള്ള കഥയും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ വില്ലനായി കൈയടി നേടിയ അക്ഷയ് ഖന്നയുടെ അസാന്നിധ്യം രണ്ടാം ഭാഗത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നും ചിലര്‍ അവകാശപ്പെടുന്നു.
Content Highlight: Dhurandhar 2 paid premiere collection crossed 40 crores and creates history
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ