തമിഴ് സിനിമാപ്രേമികള്‍ എട്ട് വര്‍ഷത്തോളമായി കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചിത്തിരം. ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ 2015ല്‍ അനൗണ്‍സ് ചെയ്ത സിനിമ കാലങ്ങളിത്രയായിട്ടും റിലീസ് ചെയ്തിരുന്നില്ല. സൂര്യയെ നായകനാക്കി 2013ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പിന്നീട് ചിയാനിലേക്ക് എത്തുകയായിരുന്നു.
2023 നവംബര്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ബുക്ക്മൈഷോ പോലുള്ള ഓണ്‍ലൈന്‍ ടിക്കറ്റിങ് ആപ്പുകളില്‍ ചിത്രത്തിന്റെ ബുക്കിങ് തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ റിലീസ് ദിവസം രാവിലെ കോടതി ഇടപെട്ട് റിലീസ് തടയുകയായിരുന്നു.
ധ്രുവ നച്ചത്തിരത്തിന്റെ രണ്ടാം വാര്‍ഷികം എന്ന ടാഗ്ലൈനുള്ള പോസ്റ്റുകള്‍ വ്യാപകമായി സൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റിലീസാകാത്ത സിനിമയുടെ രണ്ടാം വാര്‍ഷികാഘോഷമെന്ന വിചിത്രമായ കാര്യത്തിനാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിച്ചത്.
ഇപ്പോഴിതാ ചിത്രം 2026ല്‍ റിലീസിനെത്തുന്നുവെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 2026 മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചിയാന്‍ ആരാധകരും സിനിമാ പ്രേമികളും ഒരു പോലെ കാത്തിരിക്കുന്ന ചിത്രം ഇനി റിലീസ് മാറ്റി വെക്കില്ലെന്നാണ് കരുതുന്നത്.
വന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിനായകനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. സിമ്രാന്‍, പാര്‍ത്ഥിബന്‍, രാധിക ശരത്കുമാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമയില്‍ ഗൗതം മേനോനും ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഹാരിജ് ജയരാജാണ് സിനിമയുടെ സംഗീത സംവിധാനം.
Content Highlight: Dhruva Nachithiram will hit theaters on March 19, 2026