| Monday, 18th May 2026, 8:33 am

തോറ്റ മത്സരത്തിലും ഇവന്‍ തൂക്കിയത് ഇരട്ട നേട്ടം; ജുറെലിന്റെ അര്‍ധ സെഞ്ച്വറി കൊണ്ടെത്തിച്ചത്...

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് ദല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ദല്‍ഹിയുടെ വിജയം.

രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി വിജയിക്കുകയായിരുന്നു. ഇതോടെ ടീം തങ്ങളുടെ പോയിന്റ് 12 ആക്കി ഉയര്‍ത്തി.

രാജസ്ഥാന് വേണ്ടി ധ്രുവ് ജുറെല്‍ (53), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (51), എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. യുവതാരം വൈഭവ് സൂര്യവംശി 46 റണ്‍സും നേടിയരുന്നു. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയായിരുന്നു ജുറേല്‍ രാജസ്ഥാന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്. ഇതോടെ ഒരു ഇരട്ട നേട്ടം സ്വന്തമാക്കാനും ജുറെലിന് സാധിച്ചിരിക്കുകയാണ്.

ഐ.പി.എല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാനുമാണ് താരത്തിന് സാധിച്ചത്. രാജസ്ഥാന് വേണ്ടി 1000 റണ്‍സ് നേടുന്ന 11ാം താരമാണ് ജുറെല്‍.
സഞ്ജു സാംസണ്‍, അജിന്‍ക്യ രഹാനെ, ജോസ് ബട്‌ലര്‍, യശസ്വി ജെയ്സ്വാള്‍, ഷെയ്ന്‍ വാട്സണ്‍, റിയാന്‍ പരാഗ്, രാഹുല്‍ ദ്രാവിഡ്, സ്റ്റീവ് സ്മിത്, ഷിംറോണ്‍ ഹെറ്റ്മെയര്‍, യൂസഫ് പത്താന്‍ എന്നിവരാണ് രാജസ്ഥാന് വേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍.

ഐ.പി.എല്ലില്‍ നിലവില്‍ 54 മത്സരങ്ങള്‍ കളിച്ച ധ്രുവ് 1047 റണ്‍സാണ് നേടിയത്. 81 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട. 29.91 എന്ന ആവറേജും 153.07 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. ഇതുവരെ എട്ട് അര്‍ധ സെഞ്ച്വറികളാണ് ധ്രുവിന്റെ അക്കൗണ്ടിലുള്ളത്.

അതേസമയം മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനമാണ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ കെ.എല്‍. രാഹുല്‍ കാഴ്ചവെച്ചത്. 42 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് താരം നേടിയത്.

അതേസമയം മത്സരത്തില്‍ രാഹുലിന് പുറമെ വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് അഭിഷേക് പോരലാണ്. 31 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ പുറത്താകാതെ 18 പന്തില്‍ 38 റണ്‍സ് നേടി മികവ് പുലര്‍ത്തി.

Content Highlight: Dhruv Jurel Complete 1000 Runs For Rajasthan Royals And  IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more