| Monday, 18th May 2026, 10:40 am

സഞ്ജു വാഴുന്ന ലിസ്റ്റില്‍ കാലെടുത്തുവെച്ച് പരാഗ്; സ്‌പെഷ്യല്‍ 'സെഞ്ച്വറി സ്വന്തമാക്കി' രാജസ്ഥാന്‍ ക്യാപ്റ്റന്‍

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് ദല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ദല്‍ഹിയുടെ വിജയം.

രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി വിജയിക്കുകയായിരുന്നു. ഇതോടെ ടീം തങ്ങളുടെ പോയിന്റ് 12 ആക്കി ഉയര്‍ത്തി.

രാജസ്ഥാന് വേണ്ടി ധ്രുവ് ജുറെലും ക്യാപ്റ്റന്‍ റിയാന്‍ പരാഗും എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. രണ്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ജുറെലിന്റെ ഇന്നിങ്‌സ്. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് ക്യാപ്റ്റന്‍ പരാഗ് ബാറ്റ് വീശിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പരാഗ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ 100 സിക്‌സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്.

മാത്രമല്ല രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും 100 സിക്‌സ് പൂര്‍ത്തിയാക്കാന്‍ പരാഗിന് സാധിച്ചു. രാജസ്ഥാന് വേണ്ടി 100 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ താരമാണ് പരാഗ്.

ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി 100 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരങ്ങള്‍

സഞ്ജു സാംസണ്‍ – 197

ജോസ് ബട്‌ലര്‍ – 135

യശസ്വി ജെയ്‌സ്വാള്‍ – 106

ഷെയ്ന്‍ വാട്‌സണ്‍ – 114

റിയാന്‍ പരാഗ് – 104

ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി മാത്രം കളിച്ച പരാഗ് നിലവില്‍ 95 മത്സരങ്ങളില്‍ നിന്ന് 1824 റണ്‍സാണ് നേടിയത്. 26.06 എന്ന ആവറേജിലാണ് താരം റണ്‍സ് നേടിയത്. 143.17 എന്ന ആവറേജും താരത്തിനുണ്ട്. ഒമ്പത് അര്‍ധ സെഞ്ച്വറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. മാത്രമല്ല 130 ഫോറും 104 സിക്‌സുമാണ് പരാഗ് ഇതുവരെ അടിച്ചത്.

മത്സരത്തില്‍ പരാഗിന് പുറമെ യുവതാരം വൈഭവ് സൂര്യവംശി 46 റണ്‍സും നേടിയരുന്നു.

അതേസമയം മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനമാണ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ കെ.എല്‍. രാഹുല്‍ കാഴ്ചവെച്ചത്. 42 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് താരം നേടിയത്.

അതേസമയം മത്സരത്തില്‍ രാഹുലിന് പുറമെ വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് അഭിഷേക് പോരലാണ്. 31 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ പുറത്താകാതെ 18 പന്തില്‍ 38 റണ്‍സ് നേടി മികവ് പുലര്‍ത്തി.

Content Highlight: Riyan Parag Complete 100 Sixes In Rajasthan And IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more