| Tuesday, 7th January 2014, 7:06 pm

ലോകത്തെമ്പാടുമായി 500 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ധൂം 3

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഇനി 100 കോടി ക്ലബ്ബിന്റെ കഥ മറക്കാം. ആമിര്‍ഖാന്‍ നായകനായ ധൂം 3 പുതിയ റെക്കോര്‍ഡ്. ലോകത്തെമ്പാടുമായി 500 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന പദവി ഇനി ധൂം 3യ്ക്ക് സ്വന്തം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നാണ് ധൂം 3 പുറത്തിറങ്ങിയത്. ചിത്രം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച വിവരം നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസ് തന്നെയാണ് അറിയിച്ചത്.

ഇപ്പോഴും തിയേറ്ററുകളില്‍ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ധൂം സീരീസിലെ മുന്‍ ചിത്രങ്ങളെക്കാള്‍ ആക്ഷനും പ്രണയവും കൂടുതല്‍ വ്യത്യസ്തമാക്കിയാണ് ധൂം 3 എത്തിയത്.

ആമിര്‍ഖാന്‍ നെഗറ്റീവ് റോളില്‍ എത്തുന്ന ചിത്രത്തിലെ നായിക കത്രീന കൈഫ് ആണ്. അഭിഷേക് ബച്ചനും ഉദയ് ചോപ്രയും പതിവ് വേഷത്തില്‍ പുതിയ ചിത്രത്തിലും എത്തിയിട്ടുണ്ട്.

വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Latest Stories

We use cookies to give you the best possible experience. Learn more