| Thursday, 12th June 2014, 4:57 pm

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ധോണിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയും. 22ാം സ്ഥാനത്താണ് ധോണി. ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയില്‍ ഇടം പിടിച്ച ഏക ഇന്ത്യക്കാരനാണ് ധോണി.

അമേരിക്കന്‍ ബോക്‌സര്‍ ഫ്‌ളോയ്ഡ് മെയ്‌വെതറാണ് ഫോബ്‌സ് പട്ടികയില്‍ ഒന്നാമത്. ഗോള്‍ഫ് താരം ടൈഗര്‍വുഡ്‌സും ടെന്നീസ് താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലുമെല്ലാം ആദ്യസ്ഥാനങ്ങളിലുണ്ട്.

30 മില്ല്യണ്‍ (ഏകദേശം 177 കോടി) രൂപയാണ് ധോണിയുടെ സമ്പാദ്യം. ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് ധോണിയെന്നും ടീമിനെ വിജയത്തിലേക്ക്  നയിക്കാനുള്ള മികവ് അദ്ദേഹത്തിനുണ്ടെന്നും പ്രസിദ്ധീകരണം പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more