ബെംഗളൂരു: രാജ്യത്തെ ഞെട്ടിച്ച ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ ആദ്യത്തെ അസ്ഥികൂടം കണ്ടെത്തി. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുടെ നിര്‍ദേശ പ്രകാരം സ്‌പോട്ട് ആറില്‍ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
സ്ഥലം കുഴിച്ചുള്ള പരിശോധന തുടരുകയാണ്. എന്നാല്‍ കണ്ടെടുത്ത അസ്ഥികൂടം സ്ത്രീയുടെതാണോ പുരുഷന്റെയാണോ എന്ന് വ്യക്തമല്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടത്തിയ അന്വേഷണത്തില്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.
Content Highlight: Dharmasthala case; Skeleton found