| Monday, 28th July 2025, 10:04 pm

ആ ഉപദേശത്തിന്റെ അര്‍ഥവും ആഴവും തിരിച്ചറിഞ്ഞത് മഞ്ജു വാര്യരെ പോലുള്ളവര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍: ധനുഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധനുഷ്. 2002ല്‍ കസ്തൂരി രാജ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ തുള്ളുവതോ ഇളമൈ ആയിരുന്നു ധനുഷിന്റെ ആദ്യ ചിത്രം. പിന്നീട് മികച്ച നിരവധി സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഇപ്പോള്‍ മഞ്ജു വാര്യരെ കുറിച്ച് പറയുകയാണ് ധനുഷ്. മഞ്ജു വാര്യര്‍ തന്റെ അടുത്ത സുഹൃത്താണെന്നും സ്വാഭാവികമായ അഭിനയത്തിലൂടെയാണ് അവരെന്നും അദ്ഭുതപ്പെടുത്തുന്നതെന്നുമാണ് നടന്‍ പറയുന്നത്.

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധനുഷ്. 2019ല്‍ പുറത്തിറങ്ങിയ അസുരന്‍ എന്ന തമിഴ് ചിത്രത്തില്‍ മഞ്ജു വാര്യരും ധനുഷും ഒന്നിച്ച് അഭിനയിച്ചിരുന്നു.

‘സിനിമയിലേക്ക് വന്നപ്പോള്‍ ആദ്യം ഞാന്‍ സ്വീകരിച്ച ഉപദേശത്തിലൊന്ന് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. കണ്‍മുമ്പില്‍ ഭയങ്കരമായി ഒരാള്‍ അഭിനയിക്കുകയാണെന്ന് തോന്നിയാല്‍ അവര്‍ മികച്ച അഭിനേതാവോ അഭിനേത്രിയോ അല്ല.

അഭിനയിക്കുകയാണെന്ന് കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും മനസിലാകാതെ പെരുമാറുന്നവരാണ് യഥാര്‍ഥ നടികര്‍ എന്നതായിരുന്നു ആ ഉപദേശം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേട്ട ആ ഉപദേശത്തിന്റെ അര്‍ഥവും ആഴവും തിരിച്ചറിയുന്നത് മഞ്ജുവിനെ പോലുള്ളവര്‍ക്കൊപ്പം അഭിനയിക്കുമ്പോഴാണ് എന്നതാണ് സത്യം,’ ധനുഷ് പറയുന്നു.

അസുരന്‍:

വെട്രിമാരന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍ ചിത്രമാണ് അസുരന്‍. മഞ്ജു വാര്യരും ധനുഷും പ്രധാനവേഷത്തില്‍ എത്തിയ സിനിമയില്‍ പ്രകാശ് രാജ്, പശുപതി, യോഗി ബാബു തുടങ്ങിയവരും അഭിനയിച്ചിരുന്നു.

മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് അസുരന്‍. ധനുഷ് ഇരട്ടവേഷത്തിലെത്തിയ ഈ ചിത്രം ഒരു തമിഴ് നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ്.

Content Highlight: Dhanush Talks About Manju Warrier

We use cookies to give you the best possible experience. Learn more