| Tuesday, 17th November 2026, 11:02 am

അടുത്ത തവണയെങ്കിലും മുടിയില്‍ കുറച്ച് നരയിട്ടിട്ട് വരൂ സാര്‍, എന്നെക്കണ്ടാല്‍ നിങ്ങളുടെ ചേട്ടനെപ്പോലെയുണ്ടെന്ന് ആളുകള്‍ പറയുന്നു: ധനുഷ്

അമര്‍നാഥ് എം.

സമീപകാലത്ത് ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ച കോമ്പോയാണ് മമ്മൂട്ടിയും ധനുഷും. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഓ.എമ്മില്‍ ഇരുവരും ശക്തമായ വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റില്‍ ഇരുവരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.

കഴിഞ്ഞദിവസം ഹൈദരബാദില്‍ നടന്ന ഇവന്റിലും മമ്മൂട്ടി തന്നെയായിരുന്നു ശ്രദ്ധാ കേന്ദ്രം. ഓരോ ഇവന്റിലും തന്റെ കോസ്റ്റിയൂം സെന്‍സ് കൊണ്ട് എല്ലാവരെയും ഞെട്ടിക്കാന്‍ മമ്മൂട്ടിക്ക് സാധിക്കാറുണ്ട്. ഓ.എമ്മിന്റെ ഇവന്റിലെല്ലാം നായകനായ ധനുഷിനെപ്പോലും സൈഡാക്കുന്ന സ്‌ക്രീന്‍ പ്രസന്‍സാണ് മമ്മൂട്ടിക്ക്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ധനുഷ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ധനുഷ് photo: Screen grab/ Sithara Entertainments

‘മമ്മൂട്ടി സാര്‍, താങ്കളോട് ഒരു റിക്വസ്റ്റ്, അടുത്ത ഇവന്റിനെങ്കിലും മുടിയില്‍ കുറച്ച് ഗ്രേ ഇട്ടിട്ട് വരൂ സാര്‍, നമ്മള്‍ ഒന്നിച്ച് ഇരിക്കുന്ന ഫോട്ടോ കണ്ടിട്ട് എന്നെ കാണാന്‍ നിങ്ങളുടെ ചേട്ടനെപ്പോലെയുണ്ടെന്ന് പലരും പറയുന്നത് കണ്ടു. എന്നെക്കാള്‍ ചെറുപ്പമാണ് നിങ്ങളെന്ന് ആരായാലും പറഞ്ഞുപോകും. അതുകൊണ്ട് കുറച്ച് നരയിട്ടിട്ട് വന്നാല്‍ എനിക്കാണ് പ്രായക്കുറവെന്ന് ആളുകള്‍ പറയും,’ ധനുഷ് പറയുന്നു.

ചിത്രത്തിനായി മൂന്ന് യെസ് ലഭിക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടെന്നും താരം പറഞ്ഞു. മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല എന്നിവരെ ഈ സിനിമക്ക് വേണ്ടി സമ്മതിപ്പിക്കാന്‍ കുറച്ച് പ്രയാസമായിരുന്നെന്നും അവര്‍ ഈ സിനിമയുടെ ഭാഗമായതില്‍ ഒരുപാട് സന്തോഷമുണ്ടന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു. ഓരോ കഥാപാത്രത്തിനും വലിയ ഡെപ്തുണ്ടെന്നും കഥയും സിനിമയും എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും താരം പറയുന്നു.

ധനുഷ്, മമ്മൂട്ടി Photo: Mammootty Kampany/ Facebook

‘തിരുപ്പതി, തിരുവണ്ണാമലൈ എന്നീ രണ്ട് നഗരങ്ങളിലെ സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ഈ സിനിമയുടെ കഥ നിങ്ങള്‍ കരുതുന്നതിനെക്കാള്‍ ഡീപ്പാണ്. ഈ സിനിമ ഇത്രയും പെര്‍ഫക്ടായതിന്റെ ക്രെഡിറ്റ് രണ്ട് പേര്‍ക്കാണ്. ആദ്യത്തേത് സംവിധായകന്‍ രാജ് കുമാറും രണ്ടാമത്തേത് പ്രൊഡ്യൂസര്‍ ശ്രദ്ധയും. അവര്‍ ഇതിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയാറായിരുന്നു,’ ധനുഷ് പറഞ്ഞു.

അമരന്‍ എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ.എം. ശേഷാചലം കാടുകളിലെ രക്ത ചന്ദന കടത്തും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. മമ്മൂട്ടി, ധനുഷ്, സായ് പല്ലവി ശ്രീലീല എന്നിവര്‍ക്ക് പുറമെ നസറുദ്ദീന്‍ ഷാ, ഇന്ദ്രന്‍സ്, റീനു ദേശായ് തുടങ്ങി വന്‍ താരനിര ഓ.എമ്മിന്റെ ഭാഗമാണ്.

Content Highlight: Dhanush saying Mammootty looks like younger than him

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more