| Monday, 23rd November 2026, 4:17 pm

D ഇല്ലാതെ A ഇല്ലെന്ന് പറഞ്ഞ് നടന്നിട്ട് ഇപ്പോള്‍ ഉടക്കായോ? കാവ്യ - അനിരുദ്ധ് റിസപ്ഷനില്‍ ചര്‍ച്ചയായി ധനുഷിന്റെ അസാന്നിധ്യം

അമര്‍നാഥ് എം.

സൗത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ താരസംഗമത്തിനാണ് കഴിഞ്ഞദിവസം ചെന്നൈ സാക്ഷ്യം വഹിച്ചത്. സംഗീത സംവിധായകന്‍ അനിരുദ്ധിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരബാദ് ഉടമ കാവ്യ മാരന്റെയും വിവാഹ റിസപ്ഷന്‍ പ്രൗഢഗംഭീരമായി നടന്നു. രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ വമ്പന്മാര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, കമല്‍ ഹാസന്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി, അജിത് കുമാര്‍ എന്നിവരെല്ലാം ചടങ്ങിനെ കൂടുതല്‍ ഗംഭീരമാക്കി. സിനിമാലോകത്തെ വമ്പന്മാരെല്ലാവരും പങ്കെടുത്ത ചടങ്ങില്‍ തമിഴ് താരം ധനുഷിന്റെ അസാന്നിധ്യമാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ചയാകുന്നത്.

അനിരുദ്ധിനെ സിനിമയിലേക്ക് കൊണ്ടുവരികയും കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് അവസരങ്ങള്‍ നല്‍കുകയും ചെയ്ത നടനാണ് ധനുഷ്. സിംഗപ്പൂരില്‍ എം.ബി.എ പഠിക്കാന്‍ അയക്കുക എന്നതായിരുന്നു അനിരുദ്ധിന്റെ രക്ഷിതാക്കളുടെ പ്ലാന്‍. എന്നാല്‍ അയാളുടെ മ്യൂസിക്കിലെ ടാലന്റ് തിരിച്ചറിഞ്ഞ് ധനുഷ് ത്രീ എന്ന ചിത്രത്തില്‍ അവസരം നല്‍കുകയായിരുന്നു.

മാരി, കാക്കി സട്ടൈ, വേലൈയില്ലാ പട്ടധാരി, തങ്ക മകന്‍, തിരുച്ചിത്രമ്പലം തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ DnA കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുത്തു. തിരുച്ചിത്രമ്പലത്തിന്റെ ഓഡിയോ ലോഞ്ചില്‍ ‘ഈ D ഇല്ലെങ്കില്‍ A ഇല്ല’ എന്ന് അനിരുദ്ധ് പറഞ്ഞതെല്ലാം വൈറലായിരുന്നു. ഇത്രയും നല്ല ബോണ്ടുള്ള ധനുഷ് അനിരുദ്ധിന്റെ വിവാഹത്തില്‍ പങ്കെടുക്കാത്തതാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ച.

ധനുഷിനെ ക്ഷണിക്കാത്തതാണോ അല്ലെങ്കില്‍ ക്ഷണിച്ചിട്ടും പോകാത്തതാണോ എന്നാണ് പലരുടെയും ചോദ്യം. സിനിമാലോകത്ത് 15 വര്‍ഷം തികഞ്ഞ വേളയില്‍ അനിരുദ്ധ് പങ്കുവെച്ച പോസ്റ്റില്‍ ധനുഷിന്റെ പേര് ഇല്ലാത്തതും ചര്‍ച്ചയായിരുന്നു. കൈപിടിച്ച് കൊണ്ടുവന്നയാളെ തഴയുന്ന ശീലം നല്ലതല്ലെന്നായിരുന്നു പോസ്റ്റിന് പലരും നല്‍കിയ മറുപടി.

വിവാഹസത്കാരത്തില്‍ സൂര്യയുടെ അസാന്നിധ്യവും സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. സൂര്യ48ന്റെ ലുക്ക് പുറത്തുവരാതിരിക്കാന്‍ വേണ്ടിയാണ് സൂര്യ പങ്കെടുക്കാത്തതെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ഒരുപിടി മില്യണ്‍ ഡോളര്‍ ഫ്രെയിമുകള്‍ ഈയൊരു ഇവന്റിലൂടെ ലഭിച്ചിട്ടുണ്ട്.

Content Highlight: Dhanush’s absence in Anirudh’s wedding reception  discussing in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more