| Saturday, 11th January 2020, 5:00 pm

സുരുളി; കാര്‍ത്തിക്ക് സുബ്ബരാജും ധനുഷും ഒന്നിക്കുന്ന ചിത്രത്തിന് പേരായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജും ധനുഷും ഒന്നിക്കുന്ന ഗ്യാംഗ്സ്റ്റര്‍ ചിത്രം ഇത് വരെ അറിയപ്പെട്ടിരുന്നത് ഡി 40 എന്നായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് ഔദ്യോഗികമായി പേരിട്ടിരിക്കുന്നു. സുരുളിയെന്നാണ് ചിത്രത്തിന്റെ പേര്.

ലണ്ടനിലായിരുന്നു ചിത്രീകരണം നടന്നത്. കഴിഞ്ഞ മാസമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ധനുഷിനോടൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ജെയിംസ് കോസ്‌മോ, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, സഞ്ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷനാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ധനുഷിന്റെ അടുത്ത റിലീസ് ചിത്രം പട്ടാസാണ്. ജനുവരി 15നാണ് റിലീസ്. മാരി ശെല്‍വരാജ് ചിത്രം, രാംകുമാര്‍ ചിത്രം എന്നിവയാണ് മറ്റ്‌ ചിത്രങ്ങള്‍.

Latest Stories

We use cookies to give you the best possible experience. Learn more