നല്ല സിനിമകളുടെ ഭാഗമാകുന്നതിനൊപ്പം കഴിവുള്ള ആളുകളെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്ന ചുരുക്കം താരങ്ങളിലൊരാളാണ് ധനുഷ്. അനിരുദ്ധ്, വെട്രിമാരന്‍, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരെയെല്ലാം മുന്‍നിരയിലേക്ക് കൊണ്ടുവന്നത് ധനുഷായിരുന്നു. നല്ല സിനിമകളെയും പ്രകടനങ്ങളെയും താരം പ്രത്യേകം അഭിനന്ദിക്കാറുണ്ട്.
അത്തരത്തില്‍ കഴിഞ്ഞദിവസം മലയാളി നടി അനിഷ്മ അനില്‍കുമാറിനെയും ധനുഷ് അഭിനന്ദിച്ചിരുന്നു. യൂത്ത് സിനിമയുടെ പ്രൊമോഷന്‍ ഇവന്റില്‍ ധനുഷ് വിശിഷ്ടാതിഥിയായിരുന്നു. ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളാണ് അനിഷ്മ. താരത്തിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് യൂത്ത്. ആദ്യ തമിഴ് ചിത്രമായ സിറൈയിലെ പ്രകടനത്തെയായിരുന്നു ധനുഷ് അഭിനന്ദിച്ചത്.
‘സിറൈ എന്ന സിനിമ കഴിഞ്ഞദിവസം കണ്ടിരുന്നു. അതില്‍ കലൈയരസിയായി വേഷമിട്ട നടിയുടെ പേര് എന്തായിരുന്നു? അനിഷ്മ… അവരുടെ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നു. നിങ്ങളുടെ വലിയ ഫാനാണ് ഞാന്‍. വളരെ ഇന്നസെന്റായ, ശക്തമായ ചിരിയാണ് നിങ്ങളുടേത്. സിറൈയില്‍ നിങ്ങളുടെ ചിരി വളരെ രസമായിരുന്നു കാണാന്‍. സിറൈയില്‍ കിട്ടിയ മൈലേജ് ഇനിയും നന്നായി ഉപയോഗിക്കുമെന്ന് ഉറപ്പാണ്,’ ധനുഷ് പറഞ്ഞു.
നവാഗതനായ സുരേഷ് രാജകുമാരി സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു സിറൈ. വിക്രം, പ്രഭു, അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായി മാറി. സിറൈക്ക് തൊട്ടുപിന്നാലെ കെന്‍ കരുണാസ് സംവിധാനം ചെയ്യുന്ന യൂത്തിലും നായികയായി അനിഷ്മക്ക് അവസരം ലഭിക്കുകയായിരുന്നു.
യൂത്തിലെ നായകനും സംവിധായകനുമായ കെന്‍ കരുണാസിനെക്കുറിച്ചും ധനുഷ് സംസാരിച്ചിരുന്നു. അസുരന്‍ എന്ന ചിത്രത്തില്‍ തന്റെ മകനായി വേഷമിട്ട കെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഗംഭീരമാകുമെന്ന് ഉറപ്പാണെന്നായിരുന്നു താരം പറഞ്ഞത്. ഇത്ര ചെറിയ പ്രായത്തില്‍ സംവിധായക കുപ്പായമണിയുന്നെന്ന് കേട്ടപ്പോള്‍ തനിക്ക് സന്തോഷമായന്നും ധനുഷ് പറഞ്ഞു.
‘അസുരന്റെ ക്ലൈമാക്‌സില്‍ പഠിപ്പാണ് പ്രധാനമെന്ന് കെന്‍ അവതരിപ്പിച്ച ചിദംബരം എന്ന കഥാപാത്രത്തോട് ഞാന്‍ പറഞ്ഞിരുന്നു. പഠിപ്പ് ഒഴികെ ബാക്കിയെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്. അവന്‍ ആദ്യമായി സംവിധാനം ചെയ്ത പടത്തിന്റെ പോസ്റ്ററില്‍ മൂന്ന് പെണ്‍കുട്ടികളെ ബൈക്കിലിരുത്തുന്നതിന്റെ ഫോട്ടോയാണ്. നന്നായിട്ടുണ്ട് മോനേ (ചിരിക്കുന്നു). ഈ പടം അവനെ ഇന്‍ഡസ്ട്രിയില്‍ അടയാളപ്പെടുത്തുമെന്ന് ഉറപ്പാണ്,’ ധനുഷ് പറയുന്നു.
Content Highlight: Dhanush appreciates Anishma’s performance in Sirai movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ