| Thursday, 18th July 2019, 7:48 pm

ആര്‍.എസ്.എസ് വേദിയില്‍ ഡി.ജി.പി ജേക്കബ് തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ് ആര്‍.എസ്.എസ് വേദിയില്‍. കാക്കനാട് ശ്രീ ഗുരുപൂജ ഗുരു ദക്ഷിണ മഹോത്സവ ചടങ്ങിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്.

ആര്‍.എസ്.എസ് ഐ.ടി മിലാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആര്‍.എസ്.എസ് സംസ്ഥാന വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍ വല്‍സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ജേക്കബ് തോമസ് അധ്യക്ഷനായിരുന്നു.

ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസുകാരുടെ സംഘടനയാണ് ആര്‍.എസ്.എസ് ഐ.ടി മിലാന്‍. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐ.ടി മിലാന്‍ ശാഖകകളുള്ളത്.

23 വര്‍ഷമായി താന്‍ ആര്‍.എസ്.എസുമായി സഹകരിക്കുന്നുണ്ടെന്ന് നേരത്തെ ജേക്കബ് തോമസ് പറഞ്ഞിരുന്നു. ആര്‍.എസ്.എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടിരുന്നു.

ആര്‍.എസ്.എസ് രാഷ്ട്രീയ സംഘടനയല്ല, സാംസ്‌കാരിക സംഘടനയാണ്. അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കുറ്റമായി തോന്നുന്നില്ല. കേരളത്തില്‍ ആര്‍.എസ്.എസ് എന്നു പറയുന്നതിനോട് ചിലര്‍ക്ക് തൊട്ടുകൂടായ്മയാണ്. ആ തൊട്ടുകൂടായ്മ മാറ്റേണ്ടതുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.

സംസ്ഥാനത്തെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ അച്ചടക്ക ലംഘനത്തിന് സസ്പെന്‍ഷനിലാണ്. സര്‍ക്കാര്‍ അനുവാദമില്ലാതെ സര്‍വ്വീസ് സ്റ്റോറിയെഴുതി ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയെന്നും സര്‍ക്കാറിനെ വിമര്‍ശിച്ചെന്നും ആരോപിച്ചായിരുന്നു ജേക്കബ് തോമസിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more