| Wednesday, 26th February 2014, 1:30 pm

ഹൈക്കോടതി രജിസ്ട്രാര്‍ക്കെതിരേ ഡി.ജി.പി പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കൊച്ചി: ഹൈക്കോടതി രജിസ്ട്രാര്‍ക്കെതിരേ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ പരാതി നല്‍കി. ടി.പി ചന്ദ്രശേഖരന്‍ കേസിലെ പ്രതിയായ ലംബു പ്രദീപന്റെ ജാമ്യഹര്‍ജി പോസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് പരാതി.

കേസ് ഇന്ന് പരിഗണിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തതിന് പിന്നില്‍ കള്ളക്കളിയുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ബന്ധപ്പെട്ട ഉദ്യേഗസ്ഥരോട് വിശദീകരണം തേടി. ജസ്റ്റിസുമാരായ കെ.ടി.ശങ്കരനും പി.ഉബൈദും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിശദീകരണം തേടിയത്.

ടി.പി വധക്കേസിലെ 31 ാം പ്രതിയായ ലംബു പ്രദീപ് ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. കേസ് ഇന്ന് പരിഗണിക്കുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more