| Wednesday, 28th January 2026, 7:43 pm

ടോപ് ഗിയറില്‍ കിവീസ്; ഇന്ത്യയെ അടിച്ച് കോണ്‍വേ സ്വന്തമാക്കിയത് വെടിച്ചില്ല് നേട്ടം!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള നാലാം ടി-20 മത്സരം വിശാഖപ്പട്ടണത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ നിലവില്‍ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ബാറ്റിങ്ങിനെത്തിയ ന്യൂസിലാന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. നിലവില്‍ ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 71 റണ്‍സാണ് കിവീസ് നേടിയത്.

തുടക്കത്തില്‍ തന്നെ ടിം സീഫേര്‍ട്ടിന്റെ ഫിയര്‍ലസ് ബാറ്റിങ്ങാണ് ടീമിന് പവര്‍ പ്ലേയില്‍ ഏറെ ഗുണം ചെയ്തത്. അര്‍ഷ്ദീപും, ബുംറയും, റാണയുമൊക്കെ മാറി മാറിയെത്തിയിട്ടും സീഫേര്‍ട്ട് ബൗണ്ടറികള്‍ പറത്തി. നിലവില്‍ 21 പന്തില്‍ 46 റണ്‍സാണ് താരം നേടിയത്.

അതേസമയം സീഫേര്‍ട്ടിന് മികച്ച പിന്തുണയാണ് ഡെവേണ്‍ കോണ്‍വേ നല്‍കുന്നത്. 15 പന്തില്‍ 24 റണ്‍സുമായാണ് താരം ക്രീസിലുള്ളത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടി-20സില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. 218 ഇന്നിങ്‌സില്‍ നിന്നാണ് കോണ്‍വേ ഈ നേട്ടത്തിലെത്തിയത്.

അതേസമയം മത്സരത്തില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇഷാന്‍ കിഷനെ ഇലവനില്‍ നിന്ന് ഒഴിവാക്കി പേസ് ബൗളര്‍ അര്‍ഷ്ദീപ് സിങ്ങാണ് കളിത്തിലിറങ്ങിയത്.

ഇന്ത്യ പ്ലേയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

ന്യൂസിലന്‍ഡ് പ്ലേയിങ് ഇലവന്‍

ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡെവണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യപ്റ്റന്‍), സക്കറി ഫോള്‍ക്‌സ്, മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി.

Content Highlight: Devon Conway Complete 7000 T-20 Runs

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more