‘ഞാൻ പ്രകാശൻ’, ‘മകൾ’ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദേവിക സഞ്ജയ്. വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്തിട്ടുണ്ടെങ്കിലും അഭിനയ രംഗത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ സ്വന്തം ഇടം കണ്ടെത്താൻ ദേവികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
‘സുഖമാണോ സുഖമാണ്’ എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയത്. മാത്യു തോമസ് നായകനായി എത്തിയ ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് വരുമ്പോൾ തന്നോട് ആളുകൾ സ്നേഹത്തോടെ പറഞ്ഞ കാര്യം ഓർത്തെടുക്കുകയാണ് ദേവിക. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ദേവിക സഞ്ജയ്, Photo: Facebook.com
‘ഞാൻ പ്രകാശൻ’ ആണ് ആദ്യ സിനിമ. അതെന്നെ സംബന്ധിച്ച് വലിയൊരു ഓപ്പണിങ് ആയിരുന്നു. മറ്റു സിനിമകളിലേക്ക് അവസരം തന്നതും ആ സിനിമയാണ്. പിന്നീട് സത്യൻ അന്തിക്കാട് സാറിന്റെ തന്നെ ‘മകൾ’ എന്ന സിനിമയിലും അഭിനയിച്ചു.
സിനിമയിൽ പുതിയ ആളും ചെറിയ കുട്ടിയുമായിരുന്നിട്ടുകൂടി അദ്ദേഹം എൻ്റെ അഭിപ്രായങ്ങളെ മാനിക്കുകയും സ്വീകരിക്കുകയും ചെയ്‌തു. ‘ഇഷ്ടമുള്ളതുപോലെ ചെയ്‌തു നോക്കൂ, ബാക്കി നമുക്ക് നോക്കാം’ എന്നാണ് അദ്ദേഹം പറയുക.
ആ സിനിമയിലൂടെ അഖിലേട്ടൻ്റെയും (അഖിൽ സത്യൻ) അനുപേട്ടന്റെയും (അനൂപ് സത്യൻ) കൂടെ വർക്ക് ചെയ്യാനും സാധിച്ചു.
സിനിമയിൽ നല്ലൊരു തുടക്കം തന്നതിന് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ആകെ നാല് സിനിമകളേ ചെയ്തിട്ടുള്ളൂ. പഠനത്തിരക്കുകളിലായിരുന്നു. ഇപ്പോൾ ബിരുദാനന്തര ബിരുദം ചെയ്യുന്നു,’ വേദിക പറഞ്ഞു. കൂടാതെ സിനിമയിലേക്ക് വരുമ്പോൾ ആളുകൾ സ്നേഹത്തോടെ പറഞ്ഞു തന്ന വാക്കുകളും വേദിക ഓർത്തെടുത്തു.
സുഖമാണോ സുഖമാണ്, Photo: IMDb
‘സിനിമയിലേക്ക് വരുമ്പോൾ ആളുകൾ സ്നേഹത്തോടെ പറഞ്ഞുതന്ന കുറച്ചു കാര്യങ്ങളുണ്ട്. ആത്മാർഥതയോടെ നിൽക്കുക. ചെയ്യുന്ന പ്രവർത്തിയിൽ സ്വയം അർപ്പിക്കുക എന്നൊക്കെ.
അവ പാലിക്കാറുമുണ്ട്. ഞാൻ ചെയ്യുന്നത് ശരിയാവുന്നുണ്ടോ, ഓക്കെ ആണോ എന്നൊക്കെ ആലോചിച്ച് ടെൻ ഷനടിക്കും. പേടിക്കേണ്ട, ശരിയാവുന്നുണ്ട് എന്നൊക്കെയുള്ള ഉറപ്പുകൾ സംവിധായകരിൽനിന്നും കിട്ടുമ്പോൾ ആശ്വാസം തോന്നും,’ വേദിക കൂട്ടിച്ചേർത്തു.
ഇത് വരെ നാല് സിനിമകളിൽ മാത്രമേ താൻ അഭിനയിച്ചിട്ടുള്ളുവെന്നും ബിരുധാനാന്തര ബിരുദ വിദ്യാർത്ഥിനിയായ തനിക്ക് പഠനവും സിനിമയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് താത്പര്യമെന്നും ദേവിക പറഞ്ഞു.
Content Highlight: Devika Sanjay says that when acting in a film, she gets stressed out wondering if she is doing the right thing.