ടെഹ്‌റാന്‍: യു.എസ്- ഇസ്രഈല്‍ ആക്രമണ ഭീഷണികള്‍ക്കും സംഘര്‍ഷത്തിനുമിടയിലും രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം തെരുവിലിറങ്ങി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനും വിദേശകാര്യമന്ത്രി അബ്ബാസ് ആരാഗ്ചിയും.
ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപിച്ചതിന്റെ വാര്‍ഷികമായ ഫര്‍വാദിന്‍ 12ാം തീയതി ടെഹ്‌റാനില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ഇറാനിലെ പ്രമുഖനേതാക്കളെല്ലാം തെരുവില്‍ ജനങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തത്. ഒരു മാസമായി തുടരുന്ന ആഘോഷത്തിന്റെ അവസാന ദിനത്തിലാണ് ഉന്നത നേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം തെരിവിലിറങ്ങിയത്.
പെസസ്‌കിയാനും അരാഗ്ചിയും ജനക്കൂട്ടത്തിനൊപ്പം ചേരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ജനങ്ങളോട് സംസാരിച്ച് പതിയെ ആള്‍ക്കൂട്ടത്തിലേക്ക് നടക്കുന്ന പെസസ്‌കിയാന്റെ വീഡിയോ സോഷ്യല്‍മീഡിയയിലടക്കം ശ്രദ്ധേയമായി.
View this post on Instagram
യുദ്ധാന്തരീക്ഷത്തില്‍ പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായാണ് നേതാക്കള്‍ തെരുവിലിറങ്ങിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘എന്റെ മനോവീര്യം വര്‍ധിപ്പിക്കുന്നതിനായാണ് ഞാന്‍ ഇവിടെ വന്നത്,’ എന്ന് അരാഗ്ചി ജനക്കൂട്ടത്തിന് നടുവില്‍ നിന്നും പ്രതികരിക്കുന്ന വീഡിയോയും ഇതിനോടകം ചര്‍ച്ചയാവുകയാണ്.
View this post on Instagram
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലിരിക്കുന്ന നേതാക്കള്‍ ഈ ആശങ്കയുടെ സമയത്ത് പൊതുജനങ്ങളുടെ വികാരത്തിനൊപ്പം നിന്നത് രാജ്യത്തിനാകെ ഐക്യദാര്‍ഢ്യത്തിന്റെ വലിയ സന്ദേശമാണ് നല്‍കുന്നത്.
ഇറാന്റെ കലണ്ടര്‍ പ്രകാരം ഫര്‍വാര്‍ദിന്‍ 12 ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പ്രതീകാത്മക തീയതിയാണ്. മറ്റ് വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്ന സമയത്തെ ഈ ദിനാചരണം വളരെ പ്രത്യേകത നിറഞ്ഞതാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlight: Despite the strong US threat, Pezeshkian and Araghchi took to the streets to celebrate with the people.