| Sunday, 26th April 2020, 10:06 pm

ദേശാഭിമാനി സീനിയര്‍ എഡിറ്റര്‍ക്ക് നേരെ പൊലീസ് മര്‍ദ്ദനം; മര്‍ദ്ദനം കാരണം വ്യക്തമാക്കാതെ; മുഖ്യമന്ത്രിക്ക് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് പൊലീസ്. ദേശാഭിമാനി സീനിയര്‍ എഡിറ്റര്‍ മനോഹരന്‍ മൊറായിക്കാണ് മര്‍ദ്ദനമേറ്റത്. ചക്കരക്കല്ല് സി.ഐ എം.വി ദിനേശനാണ് ഇദ്ദേഹത്തെ അകാരണമായി മര്‍ദ്ദിച്ചത്.

മുണ്ടയാട് ജേണലിസ്റ്റ് കോളനിക്ക് സമീപത്തുവെച്ചാണ് മര്‍ദ്ദനമേറ്റത്. മാധ്യമപ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കിയിട്ടും സി.ഐ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് വിവരം. അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിട്ടിച്ചും ജീപ്പിലേക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചു.

സംഭവത്തില്‍ സി.ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി ലോക്ഡൗണില്‍ന്നും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more