[]ഇക്കാലത്ത് മിക്കവരും നേരിടുന്ന അവസ്ഥയാണ് വിഷാദ രോഗം. ഒന്നിനോടും താത്പര്യമില്ലാത്ത എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണതയാണ് വിഷാദ രോഗത്തിന്റെ ലക്ഷണം. ഒരു തരത്തില്‍ ഈ നെഗറ്റീവിസം ഡിപ്രഷന്‍തന്നെയാണ്.
അത്തരക്കാര്‍ ഏത് കാര്യത്തിനും നെഗറ്റീവായേ മറുപടി നല്‍കൂ. വിഷാദരോഗം കഠിനമാകുമ്പോള്‍ ആത്മഹത്യാപ്രവണത ഉണ്ടാകാം.
വിഷാദം ഉണ്ടാകുന്നതിനു നിരവധി കാരണങ്ങളുണ്ട്. സിറോടോണിന്‍ പോലുള്ള ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ വരുന്ന വ്യതിയാനം,
ഹോര്‍മോണുകളുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍ തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളും സ്‌ട്രെസ്, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളുമെല്ലാം വിഷാദത്തിന് കാരണമാണ്.
പിരിമുറുക്കം, ടെന്‍ഷന്‍, അസ്വസ്ഥത, ആത്മഹത്യാപ്രവണത, കിടക്കയില്‍ എഴുന്നേറ്റിരിക്കാന്‍പോലുമാകാത്ത അവസ്ഥ, തുടങ്ങി നിരവധി ലക്ഷണങ്ങള്‍ വിഷാദത്തിനുണ്ട്.
വിഷാദരോഗത്തിന് നടത്തംപോലുള്ള വ്യായാമമുറകള്‍ ഫലപ്രദമാണ്. സൈക്കിള്‍ സവാരി, പൂന്തോട്ട നിര്‍മാണം, നീന്തല്‍ എന്നിവ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നിന് ഏറെ സഹായകമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ചികിത്സക്കായി ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിനുപകരം നടത്തം പോലുള്ള വ്യായാമമുറകള്‍ ശീലിക്കുന്നതാണ് ഉത്തമമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ജീവിതത്തെ അങ്ങേയറ്റം പോസിറ്റീവായി സ്വാഗതം ചെയ്യാനാണ് ആദ്യം പഠിക്കേണ്ടത്. വിഷാദം രോഗമായി ബാധിച്ചവര്‍ക്ക് സൈക്കോ തെറാപ്പിയോ ഔഷധചികിത്സയോ അനിവാര്യമാണ്.