ന്യൂദല്‍ഹി: ജയ്പൂര്‍ ലിറ്റററി ഫെസ്റ്റില്‍ വിവാദ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ പങ്കെടുക്കുന്നതിനെതിരെ മത പുരോഹിത സംഘടനയായ ദാറുല്‍ ഉലൂം ദയൂബന്ദ് രംഗത്ത്. ഫെസ്റ്റ് സന്ദര്‍ശിക്കാനുള്ള റുഷ്ദിയുടെ വിസ റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കയാണ് സംഘടന.
” കഴിഞ്ഞ കാലങ്ങളില്‍ മുസ്‌ലിം മത വികാരം വ്രണപ്പെടുത്തിയ റുഷ്ദിയുള്‍പ്പെടെ ഒരാള്‍ക്കും ഇന്ത്യയിലേക്ക് വിസ അനുവദിക്കരുത്”- ദാറുല്‍ ഉലൂം വൈസ് ചാന്‍സലര്‍ മൗലാന അബുല്‍ ഖാസിം നുമാനി വ്യക്തമാക്കി.
റുഷ്ദിക്കെതിരെയുള്ള മുസ്‌ലിംങ്ങളുടെ വികാരം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തനിക്ക് വിസ ആവശ്യമില്ലെന്ന് റുഷ്ദി ട്വിറ്ററില്‍ വ്യക്തമാക്കി.
1989ല്‍ പ്രസിദ്ധീകരിച്ച റുഷ്ദിയുടെ ” സാത്താനിക്ക് വേഴ്‌സസ്” എന്ന പുസ്തകമാണ് മുസ് ലിം മതമൗലികവാദികളുടെ വിമര്‍ശനത്തിനിടയാക്കിയത്. റുഷ്ദിയെ വധിക്കണമെന്ന ഇറാന്‍ ആത്മീയ നേതാവ് പുറപ്പെടുവിച്ച ഫത്വ 1998ല്‍ മയപ്പെടുത്തിയെങ്കിലും ഇതുവരെ പിന്‍വലിച്ചിട്ടില്ല.
ഇതിന് മുമ്പ് 2007ല്‍ റഉഷ്ദി ലിറ്റററി ഫെസറ്റില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ മാസം അവസാനമാണ് ഫെസ്റ്റ് നടക്കുന്നത്. റുഷ്ദിയുടെ സന്ദര്‍ശനത്തിന് ഇതുവരെ തടസ്സങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ഫെസ്റ്റ് സംഘാടകര്‍ അറിയിച്ചു.