| Tuesday, 15th October 2019, 4:44 pm

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സിന്ധു പ്രീ ക്വാര്‍ട്ടറില്‍

സ്പോര്‍ട്സ് ഡെസ്‌ക്

കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍. നിലവിലെ ലോക ചാമ്പ്യനാണ് സിന്ധു. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്‌ക്കയ്‌ക്കെതിരെയായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍ 22-20, 21-18.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്തോനേഷ്യന്‍ താരത്തിനെതിരെ സിന്ധുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. ലോക ചാംപ്യന്‍ഷിപ്പിന് ശേഷം നടന്ന ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും സിന്ധു സെമിയില്‍ പ്രവേശിക്കാതെ പുറത്തായിരുന്നു.

അതേ സമയം, സിന്ധു പ്രീ ക്വാര്‍ട്ടറില്‍ കയറിയപ്പോള്‍ പി. കശ്യപ് ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി. തായ്ലന്‍ഡിന്റെസിട്ടികോംതമാസ്സിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കശ്യപിന്റെ തോല്‍വി. സ്‌കോര്‍ 13-21, 12-21

Latest Stories

We use cookies to give you the best possible experience. Learn more