| Thursday, 17th October 2019, 8:32 pm

ഡെന്‍മാര്‍ക്ക് ഓപ്പണ്‍; പി.വി. സിന്ധുപുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക്  ഓപ്പണ്‍ ബാഡമിന്റണില്‍ നിന്ന് പി.വി. സിന്ധു പുറത്ത്. പതിനേഴുകാരിയായ കൊറിയന്‍ താരം ആന്‍സെ യംഗാണ് ലോക ചാമ്പ്യനായ പി.വി. സിന്ധുവിനെ പ്രീകോര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 14-21, 17-21.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയശേഷം തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് സിന്ധു ക്വാര്‍ട്ടറിലെത്താതെ പുറത്താകുന്നത്. നേരത്തെ ചൈന ഓപ്പണിലും കൊറിയന്‍ ഓപ്പണിലും സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സായ് പ്രണീതും രണ്ടാം റൗണ്ടില്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയാണ് പ്രണീതിനെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നത്. സ്‌കോര്‍ 6-21, 14-21. ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനോട് തോറ്റ് ഇന്ത്യയുടെ സമീര്‍ വര്‍മയും ഇന്ന് പുറത്തായിരുന്നു. സ്‌കോര്‍ 12-21, 10-21.

Latest Stories

We use cookies to give you the best possible experience. Learn more