| Monday, 17th March 2025, 10:57 pm

മെസിയോ റൊണാള്‍ഡോയോ, വമ്പന്‍ തെരഞ്ഞടുപ്പുമായി ഡന്‍മാര്‍ക്ക് പരിശീലകന്‍!

സ്പോര്‍ട്സ് ഡെസ്‌ക്

നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡെന്‍മാര്‍ക്കിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് പോര്‍ച്ചുഗല്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നായകനാക്കി 26 അംഗങ്ങളുള്ള സ്‌ക്വാഡിനെയും പോര്‍ച്ചുഗല്‍ പ്രഖ്യാപിച്ചിരുന്നു.

മത്സരത്തിന് മുന്നോടിയായി ഇപ്പോള്‍ ഡന്‍മാര്‍ക്കിന്റെ ഫുട്‌ബോള്‍ പരിശീലകന്‍ ബ്രയാന്‍ റീമര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് സംസാരിക്കുകയാണ്. മെസിയെയാണോ റൊണാള്‍ഡോയെയാണോ ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡെന്‍മാര്‍ക്ക് പരിശീലകന്‍.

‘പോര്‍ച്ചുഗലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എന്നെ സംബന്ധിച്ചിടത്തോളം എല്ലായിപ്പോഴും എനിക്ക് റൊണാള്‍ഡോയെയാണ് ഇഷ്ടം. അവന്‍ എപ്പോഴും ഒരു യുവതാരമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്,’ ഡന്‍മാര്‍ക്കിന്റെ ഫുട്‌ബോള്‍ പരിശീലകന്‍ ബ്രയാന്‍ റീമര്‍ പറഞ്ഞു.

26 അംഗങ്ങളുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍

ഡിയോഗോ കോസ്റ്റ, റൂയി സില്‍വ, ജോസി സാ

ഡിഫന്‍ഡര്‍മാര്‍

ഡിയോഗോ ഡലോട്ട്, നെല്‍സണ്‍ സെമെഡോ, ന്യൂനോ മെന്‍ഡസ്, ന്യൂനോ ടവാരസ് , ഗോണ്‍സലോ ഇനാസിയോ, റൂബന്‍ ഡയസ്, അന്റോണിയോ സില്‍വ, റെനന്റോ വെയ്ഗ

മിഡ്ഫീല്‍ഡര്‍മാര്‍

ജോവോ പാല്‍ഹിന്‍ഹ, റൂബന്‍ നെവ്സ്, ജോവോ നെവ്സ്, വിറ്റിന്‍ഹ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, ജോവോ ഫെലിക്സ്

ഫോര്‍വേഡുകള്‍

ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ, ഫ്രാന്‍സിസ്‌കോ കോണ്‍സെക്കാവോ, പെഡ്രോ നെറ്റോ, ജിയോവനി ക്വെന്‍ഡ, റാഫേല്‍ ലിയോ, ഡിയോഗോ ജോട്ട, ഗോങ്കലോ റോമസ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

മത്സരത്തില്‍ റൊണാള്‍ഡോ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ഫുട്ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയാണ് റൊണാള്‍ഡോ കുതിക്കുന്നത്.

927 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടമാണ് താരത്തിന്റെ അടുത്ത ലക്ഷ്യം. സൗദി ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് റോണോ നിലവില്‍ കളിക്കുന്നത്.

Content Highlight: Denmark coach Brian Reimer Talking About Cristiano Ronaldo

We use cookies to give you the best possible experience. Learn more