| Thursday, 1st October 2015, 11:06 am

ബി.ജെ.പിയുമായുള്ള സഖ്യത്തിന് എസ്.എന്‍.ഡി.പി ഉപാധി വെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് വെള്ളാപ്പള്ളി ഉപാധികള്‍ വെക്കും. തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ ച്രചരണം നയിക്കണം. കോര്‍പറേഷനുകളില്‍ ഉള്‍പ്പടെ അധികാര സ്ഥാനങ്ങളില്‍ യോഗം പ്രതിനിധികള്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കണം തുടങ്ങിയ ഉപാധികളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. എങ്കില്‍ മാത്രമേ ബന്ധത്തില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ കഴിയുകയുള്ളൂ എന്നുമാണ് എസ്.എന്‍.ഡി.പി നിലപാട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഉറപ്പും വെള്ളാപ്പള്ളി തേടുമെന്നാണ് സൂചനകള്‍.

മോദിയുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനായി വെള്ളാപ്പള്ളിയും കുടുംബവും എസ്.എന്‍.ഡി.പിയുടെ പ്രതിനിധിയും ഇപ്പോള്‍ ദല്‍ഹിയിലാണുള്ളത്.

സംസ്ഥാനത്തെ എന്‍.ഡി.എ ഘടക കക്ഷിയുടെ നേതാവായി വെള്ളാപ്പള്ളി ഉയര്‍ത്തികാണിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തിലെ തങ്ങളുടെ  മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വെള്ളാപ്പള്ളിയെ പ്രഖ്യാപിക്കണമെന്നും ബി.ജെ.പി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക നീക്കു പോക്കുകള്‍ക്ക് പകരം പരസ്യമായ സഖ്യം വേണമെന്ന് തന്നെയാണ് ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാട്.

അതേ സമയം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുക്കാത്തതിനാലാണ് വെള്ളാപ്പള്ളിയെ ഉയര്‍ത്തികാണിക്കുന്നതെന്ന വിലയിരുത്തല്‍ പാര്‍ട്ടിയില്‍ പുതിയ പ്രതിസന്ധിക്ക് കാരണമായേക്കും.

We use cookies to give you the best possible experience. Learn more