| Monday, 28th September 2026, 10:37 am

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെടുന്നത് ജനാധിപത്യത്തോടുള്ള എതിര്‍പ്പ്: രാംദാസ് അത്താവലെ

നിഷാന. വി.വി

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവെക്കരുതെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.
എസ്.ഐ.ആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സമ്മര്‍ദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗ്യാനേഷ് കുമാറിനെ പിന്തുണച്ച് കൊണ്ട് കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

സുതാര്യമായ വോട്ടര്‍ പട്ടികയെ എതിര്‍ക്കുന്നത് ജനാധിപത്യ സംവിധാനത്തെ തന്നെ എതിര്‍ക്കുന്നതിന് തുല്യമാണെന്ന് അത്താവലെ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് നടത്താന്‍ അവരെ അനുവദിക്കണമെന്നും ബി.ജെ.പി നേതാവ് വാദിച്ചു.

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാപരമായി സ്വതന്ത്രമായ ഒരു സ്ഥാപനമാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെടുന്നതും സുതാര്യമായ വോട്ടര്‍ പട്ടികയെ എതിര്‍ക്കുന്നതും ജനാധിപത്യ സംവിധാനത്തിനെതിരായ എതിര്‍പ്പാണ്,’ അത്താവലെ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പ്രതിപക്ഷ സമ്മര്‍ദത്തിന് വഴങ്ങി ഗ്യാനേഷ്‌കുമാര്‍ രാജിവെക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയില്‍ എതിര്‍പ്പൊന്നുമില്ലെന്നും ബി.ജെ.പി നേതാവ് വാദിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടിയേയും അത്താവലെ വിമര്‍ശിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സി.ജെ.പിയുടെ പേര് ‘രാജി നാമ ജനതാ പാര്‍ട്ടി’ എന്നാക്കി മാറ്റണമെന്നും എല്ലാ സമയത്തും ഓരോരുത്തരുടെ രാജി ആവശ്യപ്പെടുന്നത് ശരിയല്ലെന്നും അത്താവലെ പറഞ്ഞു.

Content Highlight: Demanding the Election Commissioner’s resignation amounts to opposition to democracy: Ramdas Athawale

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more