ന്യൂയോര്‍ക്ക്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സാങ്കേതിക സംഘം യു.എന്‍.എസ്.സി 1267 ഉപരോധ സമിതിയെ കാണുമെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെതിരെ ആഗോള നടപടി ആവശ്യപ്പെട്ടാണ് യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ 1267 സമിതിയുമായി ചര്‍ച്ച നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂയോര്‍ക്കിലെത്തിയ ഇന്ത്യന്‍ സാങ്കേതിക സംഘം ഉന്നത തല ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഭീകരവിരുദ്ധ ഓഫീസ് ( യു.എന്‍.ഒ.സി.ടി), തീവ്രവാദവിരുദ്ധ സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടറേറ്റ് (സി.ടി.ഇ.ഡി) എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ കാണുമെന്നും നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു.
ടി.ആര്‍.എഫ്, യു.എന്‍ സുരക്ഷ കൗണ്‍സില്‍ ഇതിനകം തന്നെ നിരോധിച്ചിട്ടുള്ള എല്‍.ഇ.ടിയുടെ നിഴല്‍ സംഘടനായി വ്യാപകമായി അംഗീകരിക്കപ്പെടുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ടി.ആര്‍.ഫിനാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കശ്മീരിലേക്ക് പുറത്തുള്ളവരുടെ സന്ദര്‍ശനം വിലക്കുന്ന അധികം അറിയപ്പെടാത്ത ഇന്ത്യ വിരുദ്ധ മുന്നണിയായാണ് ടി.ആര്‍.എഫ് ആരംഭിച്ചതെന്നും ഇന്ത്യ വിരുദ്ധ സന്ദേശങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നതെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഭീകരസംഘടനായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഒരു ശാഖയാണ് ടി.ആര്‍.എഫ് എന്നും റിപ്പോര്‍ട്ട് വന്നിരുന്നു.
അതേസമയം ഏപ്രില്‍ 22നാണ് കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളും സ്വദേശിയുമടക്കം 26പേര്‍ കൊല്ലപ്പെട്ടത്. പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും വഷളായിരുന്നു. തുടര്‍ന്ന് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളടക്കം ഇന്ത്യന്‍ സൈന്യം ആക്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ അവസാനിച്ചത്.
Content Highlight: Demand to ban TRF; Indian technical team to meet UNSC 1267 Sanctions Committee