| Sunday, 29th March 2020, 10:22 am

ദല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് 200 കിലോമീറ്റര്‍ കാല്‍നടയായി യാത്രചെയ്ത യുവാവ് നടുറോഡില്‍ കുഴഞ്ഞുവീണ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: ദല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് കാല്‍നടയായി യാത്രചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ദല്‍ഹിയിലെ റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന രണ്‍വീര്‍ സിംഗാണ് 300 കിലോമീറ്റര്‍ അകലെ മധ്യപ്രദേശിലെ മൊറേനയിലേ വീട്ടിലേക്കുള്ള യാത്രാമധ്യേ നടുറോഡില്‍ കുഴഞ്ഞുവീണ് മരിച്ചത്.

നടക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ രണ്‍വീര്‍ ഉടന്‍ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് കൂടെയുള്ളവര്‍ പൊലീസിനോട് പറഞ്ഞു.

സമീപത്തെ ഹാര്‍ഡ് വെയര്‍ കടക്കാരന്‍ രണ്‍വീര്‍ വീഴുന്നത് കണ്ട് ഓടിവരികയും ചായയും ബിസ്‌കറ്റും നല്‍കുകയും ചെയ്തിരുന്നു. തന്റെ അളിയനെ രണ്‍വീര്‍ ഫോണില്‍ ബന്ധപ്പെടുകയും ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണ് രണ്‍വീര്‍ ദല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചത്. വീടെത്താന്‍ 100 കിലോമീറ്റര്‍ കൂടി ബാക്കിയുണ്ടായിരിക്കെയാണ് രണ്‍വീര്‍ സിംഗ് വീണത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more