| Wednesday, 14th October 2026, 7:06 am

ജന്തര്‍ മന്ദറിലെ മിന്നല്‍ പ്രതിഷേധം; സി.ജെ.പി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി ദല്‍ഹി പൊലീസ്

നിഷാന. വി.വി

ന്യൂദല്‍ഹി: അനുമതിയില്ലാതെ ജന്തര്‍ മന്ദറില്‍ കയറി പ്രതിഷേധിച്ച സംഭവത്തില്‍ കോക്രോച്ച് ജനാതാ പാര്‍ട്ടി ( സി.ജി.പി) നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി ദല്‍ഹി പൊലീസ്. അശുതോഷ് രങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിരോധനാജ്ഞ ലംഘിച്ച് ജന്തര്‍ മന്ദറില്‍ പ്രവേശിച്ചുവെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധക്കാരെ ദ്വാരക ജില്ലയിലെ ജാഫര്‍പൂര കലാന്‍ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു കൊണ്ട് പോയിരുന്നത്. എന്നാല്‍ മൂവരെയും അല്‍പസമയത്തിനികം പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരുമെന്ന് വിവരം ലഭിച്ചതായി സി.ജെ.പിയുടെ ലീഗല്‍ ഹെഡ് രത്‌ന സിങ് അറിയിച്ചു.

അശുതോഷ് രങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ 20 ഓളം പേരായിരുന്നു ജന്തര്‍ മന്ദറില്‍ ഗേറ്റ് ചാടി കടന്ന് മിന്നല്‍ പ്രതിഷേധം നടത്തിയത്. ജന്തര്‍ മന്ദര്‍ പ്രതിഷേധിക്കാനുള്ള സ്ഥലമാണെന്നും അത് മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും സി.ജെ.പി പറഞ്ഞു.

ദല്‍ഹി പൊലീസിനെ നോക്കുകുത്തിയാക്കി ബാരിക്കേഡുകള്‍ ചാടി കടന്നായിരുന്നു സി.ജെ.പിയുടെ മിന്നല്‍ പ്രതിഷേധം. ദേശീയ പതാകയുയര്‍ത്തി പ്രതിഷേധിച്ചവരെ അപ്പോള്‍ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാവിലെയായിരുന്നു മിന്നല്‍ സമരം.

എന്നാല്‍ ജന്തര്‍ മന്ദര്‍ തിരിച്ച് പിടിക്കാനുള്ള ശ്രമമാണിതെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പ്രതികരിച്ചിരുന്നു. ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കാനുള്ള അനുമതി നിഷേധിച്ചാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Delhi Police record arrest of CJP leaders following flash protest at Jantar Mantar.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more